ഭൻവാരി ദേവി | |
---|---|
ജനനം | 1951/1952 (age 71–72)[1] |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ |
പുരസ്കാരങ്ങൾ | നീരജ ഭാനോട്ട് സ്മാരക പുരസ്കാരം |
രാജസ്ഥാനിലെ ഭട്ടേരി എന്ന ഗ്രാമത്തിൽ ജനിച്ച് സർക്കാറിന്റെ വനിത വികസന പരിപാടിയിൽ പ്രവർത്തിക്കുകയും 1992-ൽ, ശൈശവ വിവാഹത്തിനെതിരെ ശബ്ദമുയർത്തിയതിനു അവർ ബലാൽസംഗം ചെയ്യപ്പെട്ടു എന്ന കേസ് രാജസ്ഥാൻ ഹൈക്കോടതിയിൽ നിലവിലുള്ളതും ഇപ്പോൾ സ്ത്രീ സമത്വത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ പ്രവർത്തകയാണ് ഭൻവാരി ദേവി. ഭൻവാരി ദേവിയെ കൂട്ടബലാൽസംഗത്തിന്നിരയാക്കി എന്ന ആരോപണത്തിനു ശേഷമാണ് തൊഴിലെടുക്കുന്ന സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുവാനും ലിംഗ വിവേചനത്തിനെതിരേയും, സ്ത്രീകൾ തൊഴിലിടങ്ങളിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെതിരേയും മറ്റും സമർപ്പിക്കപ്പെട്ട കേസിൽ, സുപ്രീം കോടതി വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ എന്നറിയപ്പെടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.
കേവലം 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വിവാഹം എതിർത്തതിനു പ്രതികാരമായി അവർ കൂട്ടബലാൽസംഗത്തിന്നിരയാക്കപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ ജാതിക്കാരായ ഗുജ്ജാർ വിഭാഗത്തിൽ പെട്ട ആളുകൾ താഴ്ന്ന ജാതിയായ കുംഭാർ വിഭാഗത്തിൽ പെട്ട ഭൻവാരി ദേവിയെ 22-9-1992 വൈകിയിട്ട് 6 മണി സമയത്ത് തന്റെ ഭർത്താവിനിപ്പം ജോലി ചെയ്യുന്ന സമയത്ത് കൂട്ടബലാൽസംഗത്തിനിരയാക്കി എന്നും 52 മണിക്കൂറിനു ശേഷമാണ് അവരെ മെഡിക്കൽ പരിശോധനയ്ക്ക് തന്നെ വിധേയയാക്കിയത് എന്നും 2 വർഷത്തിനു ശേഷം മാത്രമാണ് കേസിന്റെ വിചാരണ തുടങ്ങിയത് എന്നും ആരോപണമുണ്ട്. ഈ കേസിൽ 15-11-1995 ന്, വിചാരണ കോടതി പ്രതികളെ വെറുതെ വിടുകയുണ്ടായെങ്കിലും അപ്പീൽ ഇപ്പോൾ രാജസ്ഥാൻ ഹൈക്കോടതിയുടെ പരിഗണയിലാണുള്ളത്.
രാജസ്ഥാൻ സർക്കാറിന്റെ വനിതാ വികസന പദ്ധതിയുടെ ഭാഗമായുള്ള സാത്തിൻ എന്ന ജോലിയുണ്ടായിരുന്ന അവർ, ജോലിയുടെ ഭാഗമായി ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ ബദ്ധ്യസ്ഥയായിരുന്നു. തന്റെ ജോലി കൃത്യമായും ആത്മാർഥമായും നിർവ്വഹിച്ചതിനു അവർക്കും കുടുംബത്തിനും ഏൽക്കേണ്ടി വന്ന പീഡനങ്ങളും ബുദ്ധിമുട്ടുകളും അവർ തുറന്ന് പറയാൻ ധൈര്യപ്പെടുകയും അതിനെതിരെ ഇപ്പോഴും പോരാട്ടം നടത്തുകയും ചെയ്യുന്നു. അവർക്ക് 2 ആൺ മക്കളും 2 പെൺ മക്കളും ഉണ്ട്. അവരുടെ ഭർത്താവ് അവരെ സാമൂഹിക പ്രവർത്തനതിലേർപ്പെടുന്നതിനും മറ്റും എല്ലാ വിധ പിന്തുണയും നൽകി വരുന്നു.
ഐക്യരാഷ്ട്രസഭയുടെ ബെയ്‌ജിങ്ങിൽ നടന്ന നാലാം വനിതാ സമ്മേളനത്തിൽ അവർ ക്ഷണിക്കപ്പെടുകയും പങ്കെടുക്കുകയുമുണ്ടായി[2].1994-ൽ അവർക്ക് നീരജ ഭാനോട്ട് അവാർഡ് ലഭിക്കുകയുണ്ടായി.2014, മാർച്ച് 8 നു കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പരിപാടിയിൽ അവർ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.
{{cite news}}
: CS1 maint: bot: original URL status unknown (link)
{{cite web}}
: CS1 maint: bot: original URL status unknown (link)