മകരമഞ്ഞ് | |
---|---|
സംവിധാനം | ലെനിൻ രാജേന്ദ്രൻ |
നിർമ്മാണം | ഗ്രീൻ സിനിമ |
രചന | ലെനിൻ രാജേന്ദ്രൻ |
അഭിനേതാക്കൾ | സന്തോഷ് ശിവൻ കാർത്തിക നായർ നിത്യ മേനോൻ ലക്ഷ്മി ശർമ ജഗതി ശ്രീകുമാർ ബാല ചിത്ര അയ്യർ സൈജു കുറുപ്പ് |
സംഗീതം | രമേശ് നാരായൺ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
വിതരണം | ശ്രീ ഗോകുലം ഫിലിംസ് |
റിലീസിങ് തീയതി | ഒക്ടോബർ 2010 (ഐ.എഫ്.എഫ്.ഐ.) |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ജീവചരിത്രാംശമുള്ള ഒരു പ്രണയ ചലച്ചിത്രമാണ് മകരമഞ്ഞ്. രാജാ രവിവർമ്മ എന്ന ചിത്രകാരന്റെ ജീവിതത്തിലെ ചില കാലഘട്ടമാണ് ഈ ചിത്രത്തിലുടെ ലെനിൻ രാജേന്ദ്രൻ അവതരിപ്പിക്കുന്നത്. പൂരുരുവർ എന്ന ഇതിഹാസ കഥാപത്രത്തിന്റെ കൂടി ചലച്ചിത്രമാണിത്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും കാർത്തിക നായരുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള 2010 - ലെ കേരളസംസ്ഥാന സർക്കാർ പുരസ്കാരം ഈ ചിത്രം നേടി[1]. ഈ ചിത്രത്തിന്റെയും അതോടൊപ്പം യുഗപുരുഷന്റെയും വസ്ത്രാലങ്കാരം നിർവഹിച്ചതിന് എസ്.ബി. സതീശനും പുരസ്കാരം ലഭിച്ചു.
നിരൂപകശ്രദ്ധ നേടിയ ഒരു ചലച്ചിത്രമാണ് മകരമഞ്ഞ്. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച അഞ്ചു മലയാളചിത്രങ്ങളിൽ ഒന്നാണിത്[2]. കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ഈ ചിത്രം നേടിയിട്ടുണ്ട്[3]. നിരവധി ചലച്ചിത്ര മേളകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2010-ലെ ദേശീയ ചലച്ചിത്രപുരസ്കാര മത്സരത്തിൽ ഈ ചിത്രം പരിഗണിച്ചിരുന്നു[4].
{{cite web}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)