Flint corn | |
---|---|
Flint corn is named for its hard kernels, which come in a multitude of colors | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Superdivision: | Spermatophytes
|
Division: | Magnoliophyta
|
Subdivision: | Mesangiospermae
|
Class: | Monocotyledons
|
Order: | Poales
|
Family: | Poaceae
|
Subfamily: | Panicoideae
|
(unranked): | Andropogonodae
|
Tribe: | Maydeae
|
Genus: | Zea
|
Species: | Z. mays
|
Variety: | var. indurata
|
Trinomial name | |
Zea mays var. indurata |
സിയാ മെയ്സ് (Zea mays) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മക്കച്ചോളം ഇന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്നു. മധ്യ അമേരിക്കയാണ് ഈ വിളയുടെ ജന്മദേശം. വടക്കേ അമേരിക്കയിലെ അമേരിന്ത്യക്കാർ കൃഷിചെയ്തുവന്നിരുന്ന വിളയായതുകൊണ്ട് ഇത് ഇന്ത്യൻ കോൺ (Indian Corn) എന്ന പേരിലും അറിയപ്പെടുന്നു.
1-4 മീ. വരെ ഉയരത്തിൽ വളരുന്ന പലതരം മക്കച്ചോളയിനങ്ങൾ കൃഷിചെയ്യപ്പെടുന്നുണ്ട്. സസ്യത്തിന്റെ ഉയരം, മൂപ്പെത്താനാവശ്യമായ സമയം, ധാന്യത്തിന്റെ നിറവും വലിപ്പവും, അവയിലെ പോഷകാംശങ്ങളുടെ അളവ് എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ ഡെൻറ്, അനിലേസുയ, ഫ്ളിൻറ്, പോപ്പ്, സ്വീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൃഷി ചെയ്യുന്നത് പ്രധാനമായി ഫ്ളിൻറാണ്. പോപ്പ് ഇനം പോപ്പ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മക്കച്ചോളത്തിൽ നിന്നും എടുക്കുന്ന എണ്ണ പാചകത്തിനുപയോഗിക്കുന്നു.
ആഹാരപദാർഥമായി ഉപയോഗിക്കുന്നതിനുപുറമേ സ്റ്റാർച്ച്, ഗ്ലൂക്കോസ് മുതലായവ ഉണ്ടാക്കുന്നതിനും മക്കച്ചോളത്തിന്റെ ധാന്യപ്പൊടി വൻതോതിൽ ഉപയോഗിക്കുന്നു. ഇതിന്റെ വയ്ക്കോൽ കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്.