വ്യക്തിവിവരങ്ങൾ | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ | ||||||||||||||||
ജനനം | സജിനാവ്, മിഷിഗൺ | മേയ് 14, 1992||||||||||||||||
ഉയരം | 5 അടി (1.5 മീ)* | ||||||||||||||||
Sport | |||||||||||||||||
Medal record
|
ഒരു അമേരിക്കൻ വീൽചെയർ ബാസ്കറ്റ്ബോൾ, വീൽചെയർ ടെന്നീസ് കളിക്കാരിയാണ് മക്കെൻസി സോൾഡൻ (ജനനം: മെയ് 14, 1992).[1][2] 2011 2011-ലെ പാരാപൻ അമേരിക്കൻ ഗെയിംസിൽ അമേരിക്കയെ പ്രതിനിധീകരിച്ച് 2012-ലെ ലണ്ടൻ പാരാലിമ്പിക്സ് വീൽചെയർ ടെന്നീസ്[3], 2016-ലെ റിയോ പാരാലിമ്പിക്സ് വീൽചെയർ ബാസ്കറ്റ്ബോൾ[4][5] എന്നിവയിൽ രണ്ട് സ്വർണ്ണ മെഡലുകൾ നേടി, [6][7] 2013 മുതൽ യുഎസ് വനിതാ വീൽചെയർ ബാസ്കറ്റ്ബോൾ ടീമിനായി കളിച്ചു.[8]
മിഷിഗനിലെ സജിനാവിലാണ് സോൾഡാൻ ജനിച്ചത്.[8] 2-ാം വയസ്സിൽ സുഷുമ്നാ നാഡി ട്യൂമർ കാരണം അവരുടെ കാലുകളുടെ ചലനം നഷ്ടപ്പെട്ടു.[2][9] പതിനെട്ടാം വയസ്സിൽ ലൂയിസ്വില്ലിലെ ക്രിസ്റ്റ്യൻ അക്കാദമിയിൽ നിന്ന് ബിരുദം നേടി. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ജൂനിയർ വീൽചെയർ ടെന്നീസ് ടീമിലെ മികച്ച റാങ്കുകാരിയായിരുന്നു. വനിതാ ഡിവിഷന്റെ ഒന്നാം നമ്പർ കളിക്കാരി കൂടിയായിരുന്നു അവർ.[10] 2010 ൽ, ബാസ്കറ്റ്ബോളിനോടുള്ള അഭിനിവേശം കാരണം അലബാമ സർവകലാശാലയുടെ വീൽചെയർ ബാസ്കറ്റ്ബോൾ ടീമിൽ ഒപ്പുവെച്ചു. അവിടെ മറ്റൊരു ദേശീയ ഒന്നാം റാങ്ക് നേടി.
2011 ഒക്ടോബർ അവസാനത്തിൽ, പരപൻ അമേരിക്കൻ ഗെയിംസിന് യോഗ്യത നേടാൻ കഴിയുമെന്ന് അവർക്ക് ഒരു ഫോൺ കോൾ ലഭിച്ചു.[10] സോൾഡൻ പോകാൻ തീരുമാനിക്കുകയും സിംഗിൾസിനും ഡബിൾസിനുമായി 2 സ്വർണ്ണ മെഡലുകൾ നേടുകയും ചെയ്തു.[2] ആ മെഡലുകൾ നേടിയതിനു പുറമേ കോച്ച് നൽകിയ ഒരു അമേരിക്കൻ പതാകയും അവർ വഹിച്ചു.[10]
നിലവിൽ അലബാമയിലെ ടസ്കലോസയിലാണ് സോൾഡൻ താമസിക്കുന്നത്. അവർ ഒരു ഹോബിയായി ഗിറ്റാറും പിയാനോയും വായിക്കുന്നു. 2007-ൽ യുഎസ് അണ്ടർ 19 വീൽചെയർ ബാസ്കറ്റ്ബോൾ ടീമിൽ പങ്കെടുത്തു, 2011- ൽ യുഎസ് അണ്ടർ 25 ടീമിൽ സ്വർണ്ണ മെഡൽ നേടി. അതേ വർഷം, കൊളീജിയറ്റ് നാഷണൽ വീൽചെയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ അംഗമായിരുന്ന മക്കെൻസി അവിടെ അലബാമ സർവകലാശാലയെ പ്രതിനിധീകരിച്ചു.[11] 2016-ൽ അവർ മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടി.[8]