മക്വാരി ഹാർബർ (Parralaongatek) | |
---|---|
A view across Macquarie Harbour (Mount Sorell at rear). | |
Location in ടാസ്മാനിയ | |
![]() False colour Landsat image centred on Macquarie Harbour, looking northwest, draped over digital elevation model with x2 vertical exaggeration; screen capture from the NASA World Wind | |
സ്ഥാനം | പടിഞ്ഞാറൻ ടാസ്മാനിയ |
നിർദ്ദേശാങ്കങ്ങൾ | 42°17′38″S 145°21′31″E / 42.29389°S 145.35861°E |
പദോത്പത്തി | Lachlan Macquarie, the 5th Colonial Governor of New South Wales |
നദീ സ്രോതസ് | |
Ocean/sea sources | Southern Ocean |
Basin countries | Australia |
Islands | Sarah Island |
Sections/sub-basins | |
അധിവാസ സ്ഥലങ്ങൾ | Strahan |
മക്വാരി ഹാർബർ ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലെ വെസ്റ്റ് കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന, ബൃഹത്തായ, ആഴമില്ലാത്ത ഒരു ഇടക്കടലാണ്. ഏകദേശം 315 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും ശരാശരി ആഴം 15 മീറ്ററുമുള്ള ഇതിന് 50 മീറ്റർ വരെ ആഴമുള്ള സ്ഥലങ്ങളുമുണ്ട്. ചെറുതരം കപ്പലുകൾക്ക് ഇതു വഴി സഞ്ചരിക്കാൻ സാധിക്കുന്നു.
തന്റെ 'ഫസ്റ്റ് ഡിസ്കവറി ഓഫ് പോർട്ട് ഡേവി ആന്റ് മക്വാരി ഹാർബർ' എന്ന ആഖ്യാനത്തിൽ 1815 ഡിസംബർ 28 ന് മാക്വാരി ഹാർബർ കണ്ടെത്തുന്നതിനായി ഹൊബാർട്ടിൽ നിന്ന് അഞ്ച് തുഴകളുള്ള തുറന്ന തിമിംഗല ബോട്ടിൽ യാത്ര ചെയ്തതെങ്ങനെയെന്ന് ജെയിംസ് കെല്ലി എഴുതി.[1] എന്നിരുന്നാലും ഈ യാത്രയുടെ വ്യത്യസ്ത വിവരണങ്ങൾ കണ്ടെത്തലിന്റെ വ്യത്യസ്ത രീതികളും തീയതികളുമാണ് സൂചിപ്പിച്ചിരിക്കുന്നത്.
വെസ്റ്റ് കോസ്റ്റ് റേഞ്ചിലൂടെ കടന്നുപോകുന്ന കിംഗ് നദിയും ഗോർഡൻ നദിയും മക്വാരി ഹാർബറിലേക്ക് പതിക്കുന്നു. മക്വാരി ഹാർബറിലേക്കുള്ള ഇടുങ്ങിയ പ്രവേശന മാർഗ്ഗത്തിൽ ഹെൽസ് ഗേറ്റ്സ് എന്ന് വിളിക്കപ്പെടുന്ന അപകടകരമായ വേലിയേറ്റ പ്രവാഹങ്ങളുണ്ട്. ഹാർബറിന് പുറത്ത് പ്രവേശന മാർഗ്ഗ പ്രദേശം മക്വാരി ഹെഡ്സ് എന്നറിയപ്പെടുന്നു. ഇതിന്റെ ഏറ്റവും പടിഞ്ഞാറൻ പോയിന്റ് കേപ് സോറൽ ആണ്.