മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഗാനരചയിതാവ്

മങ്കൊമ്പ് ഗോപാലകൃഷ്ണൻപ്രശസ്തനായ സിനിമാഗാന രചയിതാവാണ്. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ ഗോവിന്ദൻ നായർ. ഭാര്യ കനകമ്മ. മക്കൾ രാഖി, ദിവ്യ, യദുകൃഷ്ണൻ. എറണാകുളത്തെ വൈറ്റില, തൈക്കൂടം എന്ന സ്ഥലത്ത് താമസം ആയിരുന്നു. 2025 മാർച്ച് 17നു വൈകീട്ട് 4.45നു സ്വകാര്യാ ആശുപത്രിയിൽ വച്ച് അന്തരിച്ചു[1].

ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ൽ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചു.

മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ചില പാട്ടുകൾ[2]

[തിരുത്തുക]
ഗാനം ചലച്ചിത്രം / നാടകം സംഗീതം വർഷം
ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ അയലത്തെ സുന്ദരി ശങ്കർ ഗണേഷ് 1975
പ്രപഞ്ച ഹൃദയ വിമോചനസമരം എം.എസ്. വിശ്വനാഥൻ
അനുരാഗപരാഗങ്ങൾ പ്രതിധ്വനി എം.എസ്. വിശ്വനാഥൻ 1971
അഷ്ടമി പൂത്തിങ്കളെ അലകൾ എം. എസ്. വിശ്വനാഥൻ 1974
വാസനക്കുളിർ അലകൾ എം. എസ്. വിശ്വനാഥൻ 1974
ചന്ദനക്കുളിർ ചാർത്തി അലകൾ എം. എസ്. വിശ്വനാഥൻ 1974
പൗർണമിചന്ദ്രികയിൽ അലകൾ എം. എസ്. വിശ്വനാഥൻ 1974
പ്രേമാനുഭൂതിയുമായെന്നിൽ അലകൾ എം. എസ്. വിശ്വനാഥൻ 1974
ഹേമമാലിനി അയലത്തെ സുന്ദരി ശങ്കർ ഗണേഷ് 1974
ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വച്ചു അയലത്തെ സുന്ദരി എം. എസ്. വിശ്വനാഥൻ 1974
ത്രയ്യംബകം വില്ലൊടിഞ്ഞു അയലത്തെ സുന്ദരി ശങ്കർ ഗണേഷ് 1974
നീലമേഘക്കുടനിവർത്തി അയലത്തെ സുന്ദരി എം. എസ്. വിശ്വനാഥൻ 1974
സ്വർണ ചെമ്പകം അയലത്തെ സുന്ദരി ശങ്കർ ഗണേഷ് 1974
സ്വർണ്ണവിഗ്രഹമേ സ്വർണ്ണവിഗ്രഹം എം. എസ്. വിശ്വനാഥൻ
സ്വീകരിക്കൂ സ്വർണ്ണവിഗ്രഹം എം. എസ്. വിശ്വനാഥൻ
ഭഗവാന്റെ മുന്നിൽ സ്വർണ്ണവിഗ്രഹം എം. എസ്. വിശ്വനാഥൻ
മനസ്സെ നീ മറക്കൂ സ്വർണ്ണവിഗ്രഹം എം. എസ്. വിശ്വനാഥൻ
ഇവിടമാണീശ്വര സന്നിധാനം ബാബുമോൻ എം. എസ്. വിശ്വനാഥൻ
നാടൻ പാട്ടിന്റെ ബാബുമോൻ എം. എസ്. വിശ്വനാഥൻ
വള്ളുവനാട്ടിലെ ബാബുമോൻ എം. എസ്. വിശ്വനാഥൻ
പദ്മതീർത്ഥക്കരയിൽ ബാബുമോൻ എം. എസ്. വിശ്വനാഥൻ
കല്ല്യാണസൗഗന്ധികപ്പൂവല്ലയൊ കല്ല്യാണസൗഗന്ധികപ്പൂ എം. എസ്. വിശ്വനാഥൻ
പൂർണ്ണ ചന്ദ്രിക സ്ത്രീധനം എം. എസ്. വിശ്വനാഥൻ
പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും വിമോചനസമരം എം ബി ശ്രീനിവാസൻ 1971
അരികിൽ അമൃതകുംഭം അഴിമുഖം എം എസ് ബാബുരാജ് 1972
ഓരില ഈരിലക്കാടുറങ്ങി അഴിമുഖം എം എസ് ബാബുരാജ് 1972
കലിയോടു കലി കൊണ്ട കടലലകൾ അഴിമുഖം എം എസ് ബാബുരാജ് 1972
കാരിരുമ്പാണി പഴുതുള്ള പോലീസ് അറിയരുത് വി ദക്ഷിണാമൂർത്തി 1973
ആരോടും മിണ്ടാത്ത ഭാവം പോലീസ് അറിയരുത് വി ദക്ഷിണാമൂർത്തി 1973
അമ്പലക്കുന്നിലെ പെണ്ണൊരുത്തി സൗന്ദര്യപൂജ എം എസ് ബാബുരാജ് 1973
കാർത്തികത്തിരുനാൾ സൗന്ദര്യപൂജ എം എസ് ബാബുരാജ് 1973
ആപാദചൂഡം പനിനീര് സൗന്ദര്യപൂജ എം എസ് ബാബുരാജ് 1973
കയറൂരിയ കാളകളേ പ്രിയേ നിനക്കു വേണ്ടി ആർ കെ ശേഖർ 1975
ലേഡീസ് ഹോസ്റ്റലിനെ ലൗ മാര്യേജ് ആഹ്വാൻ സെബാസ്റ്റ്യൻ 1975
വൃന്ദാവനത്തിലെ രാധേ ലൗ മാര്യേജ് ആഹ്വാൻ സെബാസ്റ്റ്യൻ 1975
ഞാൻ നിറഞ്ഞ മധുപാത്രം [[പ്രിയേ നിനക്കു വേണ്ടി ]] ആർ കെ ശേഖർ 1975
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ ബാബുമോൻ എം എസ് വിശ്വനാഥൻ 1975
ഉദയം കിഴക്കുതന്നെ മാപ്പുസാക്ഷി എം എസ് ബാബുരാജ് 1971
കാമിനിമാർക്കുള്ളിൽ ലൗ മാര്യേജ് [[ആഹ്വാൻ സെബാസ്റ്റ്യൻ ]] 1975
നീലാംബരീ നീലാംബരീ ലൗ മാര്യേജ് ആഹ്വാൻ സെബാസ്റ്റ്യൻ
പ്രസാദകുങ്കുമം ചാർത്തിയ ദേവീ ലൗ മാര്യേജ് ആഹ്വാൻ സെബാസ്റ്റ്യൻ 1975
ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാം ലൗ മാര്യേജ് ആഹ്വാൻ സെബാസ്റ്റ്യൻ 1975
പൂർണ്ണചന്ദ്രിക പോലെ സ്ത്രീധനം എം എസ് ബാബുരാജ് 1975
തുലാവർഷമേഘമൊരു സ്വർണ്ണ മത്സ്യം എം എസ് ബാബുരാജ് 1975
ഞാറ്റുവേലക്കാറു നീങ്ങിയ സ്വർണ്ണ മത്സ്യം എം എസ് ബാബുരാജ് 1975
മാണിക്യപ്പൂമുത്ത് സ്വർണ്ണ മത്സ്യം എം എസ് ബാബുരാജ് 1975
ആശകൾ എരിഞ്ഞടങ്ങീ സ്വർണ്ണ മത്സ്യം എം എസ് ബാബുരാജ് 1975
പാലപൂക്കുമീ രാവിൽ സ്വർണ്ണ മത്സ്യം എം എസ് ബാബുരാജ് 1975
പെണ്ണിന്റെ ഇടനെഞ്ചിൽ അമ്മിണി അമ്മാവൻ ജി ദേവരാജൻ 1976
നരനായിങ്ങനെ അമ്മിണി അമ്മാവൻ ജി ദേവരാജൻ 1976
കണ്ണാം പൊത്തീലേലേ അമ്മിണി അമ്മാവൻ ജി ദേവരാജൻ 1976
രാജസൂയം കഴിഞ്ഞു അമ്മിണി അമ്മാവൻ ജി ദേവരാജൻ 1976
തങ്കക്കണിക്കൊന്ന പൂ വിതറും അമ്മിണി അമ്മാവൻ ജി ദേവരാജൻ 1976
സ്വയംവരതിരുന്നാൾ കുറ്റവും ശിക്ഷയും എം എസ് വിശ്വനാഥൻ 1976
കണ്ണനാമുണ്ണീ കണ്ണിലുണ്ണി കുറ്റവും ശിക്ഷയും എം എസ് വിശ്വനാഥൻ 1976
കൃഷ്ണാ മുകുന്ദാ കുറ്റവും ശിക്ഷയും എം എസ് വിശ്വനാഥൻ 1976
മലരിലും മനസ്സിലും കുറ്റവും ശിക്ഷയും എം എസ് വിശ്വനാഥൻ 1976
ശ്രീകോവിൽ ചുമരുകളിടിഞ്ഞു കേണലും കളക്ടറും ജി ദേവരാജൻ 1976
കായാമ്പൂവർണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ കേണലും കളക്ടറും ജി ദേവരാജൻ 1976
തളിരോടു തളിരിടുമഴകേ കേണലും കളക്ടറും ജി ദേവരാജൻ 1976
കാർത്തികപ്പൂക്കൂട നിവർത്തി ചെന്നായ് വളർത്തിയ കുട്ടി എം കെ അർജ്ജുനൻ 1976
സ്യമന്ത പഞ്ചക തീർത്ഥത്തിനടുത്തൊരു ചെന്നായ് വളർത്തിയ കുട്ടി എം കെ അർജ്ജുനൻ 1976
അഷ്ടമംഗല്യ സുപ്രഭാതത്തിൽ ചെന്നായ് വളർത്തിയ കുട്ടി എം കെ അർജ്ജുനൻ 1976
വൈരം പതിച്ചൊരു പല്ലക്കിൽ ചെന്നായ് വളർത്തിയ കുട്ടി എം കെ അർജ്ജുനൻ 1976
വാസനച്ചെപ്പു തകർന്നൊരെൻ ചെന്നായ് വളർത്തിയ കുട്ടി എം കെ അർജ്ജുനൻ 1976
പഞ്ചമി ചന്ദ്രിക വന്നു ചെന്നായ് വളർത്തിയ കുട്ടി എം കെ അർജ്ജുനൻ 1976
ധർമ്മസമരം വിജയിച്ചു തെമ്മാടി വേലപ്പൻ എം എസ് വിശ്വനാഥൻ 1976
വയനാടൻ കാവിലെ കിളിമകളേ തെമ്മാടി വേലപ്പൻ എം എസ് വിശ്വനാഥൻ 1976
ഇന്ദ്രധനുസ്സു കൊണ്ടിലക്കുറിയണിയും തെമ്മാടി വേലപ്പൻ എം എസ് വിശ്വനാഥൻ 1976
ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി തെമ്മാടി വേലപ്പൻ എം എസ് വിശ്വനാഥൻ 1976
കുങ്കുമസന്ധ്യാക്ഷേത്രക്കുളങ്ങരെ മിസ്സി ജി ദേവരാജൻ 1976
ഗംഗാപ്രവാഹത്തിൻ മിസ്സി ജി ദേവരാജൻ 1976
ആഷാഢമാസം ആത്മാവിൽ മോഹം യുദ്ധഭൂമി ആർ കെ ശേഖർ 1976
അരുവി പാലരുവി യുദ്ധഭൂമി ആർ കെ ശേഖർ 1976
കാമന്റെ കൊടിയുടെ അടയാളം യുദ്ധഭൂമി ആർ കെ ശേഖർ 1976
മുത്തുക്കുടക്കീഴിൽ രാജയോഗം എം എസ് വിശ്വനാഥൻ 1976
ഏഴുനിലപ്പന്തലിട്ട രാജയോഗം എം എസ് വിശ്വനാഥൻ 1976
[[]]
[[]]

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/latest-news/2025/03/17/lyricist-mankombu-gopalakrishnan-passes-away.html
  2. https://m3db.com/lyric-lyricist/3895