മജ്ഹ

പഞ്ചാബ് പ്രവിശ്യയുടെ ഭൂപടം ca. 1947 showing the different doabs.

പഞ്ചാബിന്റെ വടക്ക് ഭാഗത്തായി ബീസ് നദിയുടേയും ഝലം നദിയുടേയും തീരത്തായി കിടക്കുന്ന ഒരു പ്രദേശമാണ് മജ്ഹ (Majha). ഈ പ്രദേശം ബരി ദോബ് (ബീസ്, രവി എന്നീ നദികളുടെ ഇടയിൽ കിടക്കുന്ന പ്രദേശം) എന്ന പ്രദേശത്തിന്റെ നല്ലൊരു ഭാഗവും, രച്ന ദോബ് (രവി, ചെനബ് എന്നീ നദികളുടെ ഇടയിൽ കിടക്കുന്ന പ്രദേശം) എന്ന പ്രദേശവും, ജെച് ദോബ് (ഝലം, ചെനബ് എന്നീ നദികളുടെ ഇടയിൽ കിടക്കുന്ന പ്രദേശം) എന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗവും ഉൾപ്പെടുന്നതാണ്.

പഞ്ചാബ് പ്രവിശ്യയുടെ വിഭജനത്തിനു ശേഷം കിഴക്കൻ പഞ്ചാബ് (പഞ്ചാബ്, ഇന്ത്യ) പടിഞ്ഞാറൻ പഞ്ചാബ് (പഞ്ചാബ്, പാകിസ്താൻ), 1947-ൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തോടനുബന്ധിച്ച് നീക്കം ഇന്ത്യയിലും പാകിസ്താനിലും (ബ്രിട്ടീഷ്, ഇന്ത്യ) ഉണ്ടായപ്പോൾ മജ്ഹ എന്ന പ്രദേശം ബീസ്, രവി എന്നീ നദികൾക്ക് ഇടയിൽ ആയിരുന്നു. സത്ലജ് നദിയുടെ ഉത്തര ദിശയിൽ, അതായത് ടൻ ടരൺ ജില്ലയിലുള്ള ബീസ്, സത്ലജ്, ഹാരികെ എന്നീ നദികളുടെ നദീസംഗമം മുതൽ രവി നദി വരെ വ്യാപിച്ച് കിടക്കുന്ന പ്രദേശം മുഴുവൻ മജ്ഹ പ്രവിശ്യയിൽ ഉൾപ്പെട്ടതാണ്.

മജ്ഹ പഞ്ചാബിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയുന്നത്, അതായത്പ്രാചീന പഞ്ചാബിന്റെ ഒത്ത നടുവിൽ ആണ് മജ്ഹ. മജ്ഹ എന്ന വാക്ക് കൊണ്ട് അർഥമാക്കുന്നത് 'കേന്ദ്രം' അല്ലെങ്കിൽ 'ഹൃദയഭൂമി' എന്നാണ്. പഞ്ചാബിന്റെ കേന്ദ്ര ഭാഗത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ സ്ഥലത്തിന് മജ്ഹ എന്ന പേര് വന്നത്. ഈ പ്രദേശത്തെ ജനങ്ങൾ അറിയപ്പെടുന്നത് മജ്ഹി എന്നാണ്. Iഈ പ്രദേശത്തെ പ്രധാന ഭാഷയാണ് മജ്ഹി നാടോടി ഭാഷ. പഞ്ചാബിലുള്ള നാടോടി ഭാഷകളിൽ നിലവാരമുള്ളത് മജ്ഹയ്ക്കാണ്.

മജ്ഹ ഫലഭൂയിഷ്ടമായ എക്കൽ മണ്ണുള്ള സമതലമാണ്. വെള്ളത്തിന്റെ ലഭ്യത ഇവിടെ ജലസേചനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കുറച്ച് കാലം മുൻപ് വരെ മജ്ഹ ഏറ്റവും ഉത്പാദനക്ഷമതയും ജനസാന്ദ്രത കൂടിയതുമായ പഞ്ചാബ് പ്രദേശങ്ങളിലൊന്നായിരുന്നു. പക്ഷെ ഇതേ കാരണം കൊണ്ട് തന്നെ മജ്ഹ വിദേശിയരെ പ്രലോഭിപ്പിക്കുകയും അവർ കൊള്ളയും കവർച്ചയും തുടങ്ങി അത് നൂറ്റാണ്ടുകളോളം നിലനിൽക്കുകയും ചെയ്തിരുന്നു. ഒരുപക്ഷെ അടിക്കടി ഉണ്ടായ ഈ മാറ്റത്തിന്റെ പ്രവാഹം അല്ലെങ്കിൽ ആ വിപത്ത് ആയിരിക്കണം ആ പ്രദേശത്തുള്ള ജനങ്ങൾക്ക് സാഹസികത, സഹിഷ്ണുത, നിർഭയർ എന്നീ ഗുണങ്ങളെല്ലാം നൽകിയത്. ഇതൊക്കെയാണ് പഞ്ചാബിന്റെ സംസ്കാരത്തിന്റേയും ചരിത്രത്തിന്റേയും അടിസ്ഥാനമായ മജ്ഹ.

മജ്ഹയിലെ ജില്ലകൾ

[തിരുത്തുക]
മജ്ഹ ജില്ലകൾ - പഞ്ചാബ്, ഇന്ത്യ മജ്ഹ ജില്ലകൾ - പഞ്ചാബ്, പാകിസ്താൻ
അമൃത്സർ ഗുജ്റാൻവാല, നരോവൽ, ശെയ്ക്ക്പൂർ
ടൻ ടരൺ ലാഹോർ, കസൂർ, ഫൈസലാബാദ്, ഹഫിസാബാദ്
ഗുർദാസ്പൂർ നങ്കന സാഹിബ്, പക്പട്ടൻ, ചിന്യോട്ട്
പത്താൻകോട്ട് സെയിൽക്കോട്ട്, സഹിവാൽ, ഗുജ്രാത്ത്, ഒക്കാര