അലി ഇബ്ൻ അബൂബക്ർ അൽ ഹയ്ഥമി ക്രോഡീകരിച്ച ഹദീഥ് സമാഹാരമാണ് മജ്‌മൂഅ് അൽ സവാഇദ് വ മൻബഉൽ ഫവാഇദ് (അറബി: مجمع الزوائد ومنبع الفوائد). ആവർത്തിക്കപ്പെട്ട ഹദീഥുകൾ ഒഴിവാക്കിക്കൊണ്ട് സമാഹരിക്കപ്പെട്ട ഇത് മുൻപ് ക്രോഡീകരിക്കപ്പെട്ട സമാഹാരങ്ങളിൽ നിന്നാണ് ശേഖരിച്ചിരിക്കുന്നത്. അതിനാൽ തന്നെ നിവേദകപരമ്പര ഇതിൽ പരാമർശിക്കപ്പെട്ടിട്ടില്ല.
പ്രാഥമിക ഹദീഥ് ശേഖരങ്ങളിൽ നിന്ന് പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെ പണ്ഡിതർ ഹദീഥുകളെ ക്രോഡീകരിക്കാനാരംഭിച്ചത് പിൽക്കാലത്താണ്. ഒരേ വിഷയത്തെക്കുറിച്ചോ സംഭവത്തെ കുറിച്ചോ വിവിധ ആളുകൾ സമാനമായ നിരവധി നിവേദനങ്ങൾ നടത്തിയിട്ടുണ്ടായിരിക്കും. പ്രാഥമിക ഹദീഥ് ശേഖരങ്ങളിൽ ഇവയെല്ലാം ഉൾപ്പെട്ടിരിക്കും. എന്നാൽ ഇവയെ വിലയിരുത്തി സമഗ്രമായി വിഷയത്തെ കൈകാര്യം ചെയ്യുന്ന ഒരു ഹദീഥിനെ തെരഞ്ഞെടുത്ത് അവ മാത്രം ഉൾക്കൊള്ളുന്ന ശേഖരങ്ങൾ സമാഹരിക്കുകയായിരുന്നു അൽ സവാഇദ് രീതി[1].
ഈ രീതിയിൽ ശേഖരിക്കപ്പെട്ട ഗ്രന്ഥമാണ് മജ്‌മൂഅ് അൽ സവാഇദ് വ മൻബഉൽ ഫവാഇദ്.