മഞ്ഞച്ചെമ്പുള്ളി ശലഭം

മഞ്ഞചെമ്പുള്ളി
Dry-season brood- Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. pyrene
Binomial name
Ixias pyrene

വരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു ശലഭമാണ് മഞ്ഞചെമ്പുള്ളി. ഇംഗ്ലീഷ് പേർ: Yellow Orange Tip. ശാസ്ത്രനാമം: Ixias pyrene. കുടുംബം: Pieridae.[1][2][3][4] കുന്നുകളിലും മുൾക്കാടുകളിലും ഇതിനെ കാണാറുണ്ട്. പെൺശലഭം തേൻ ഇഷ്ടപ്പെടുമ്പോൾ ആൺശലഭം നനഞ്ഞമണ്ണിൽ ഇരുന്ന് ലവണാംശം നുകരുന്നതാണ് കാണാൻ കഴിയുക.ആൺ ശലഭത്തിനു പെൺശലഭത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുണ്ട്.

Dry-season brood- Mating Yellow Orange Tips.

ചിറകിന്റെ മുഖ്യനിറം മഞ്ഞയാണ്. ചിറക് തുറന്നു പിടിച്ചാൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിൽ വലിയപുള്ളികൾ പുറത്ത് കാണുവാൻ സാധിയ്ക്കും. വീതികൂടിയ കറുത്തകര ഈ പുള്ളികൾക്കു ചുറ്റുമുണ്ട്.ചിറകിനു അടിവശത്തു മഞ്ഞയിൽ അങ്ങിങ്ങായി തവിട്ടുപുള്ളികൾ,കുത്തുകൾ ഇവ കാണാം.[3]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 75. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Ixias Hübner, [1819] Indian Orange Tips". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 193–194.
  4. Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 99–100, 115–117.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]