മഞ്ഞപ്പുൽത്തുള്ളൻ | |
---|---|
open wing of tamil grass dart | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. ceramas
|
Binomial name | |
Taractrocera ceramas (Hewitson, 1868)
|
പുൽമേടുകളിൽ സാധാരണ കാണാറുള്ള ചിത്രശലഭമാണ് മഞ്ഞപ്പുൽത്തുള്ളൻ (Taractrocera ceramas).[1][2][3][4][5][6] പശ്ചിമഘട്ടവും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളുമാണ് ഇവയുടെ താവളങ്ങൾ. മ്യാന്മറിലും ഇവയെ കാണാറുണ്ട്. പതുക്കെ തെന്നിതെന്നിയാണിവ പറക്കുന്നത്. അധികം ഉയരത്തിൽ പറക്കാറില്ല. ചെറു പൂക്കളാണ് പ്രിയം. മഴക്കാലത്താണ് കൂടൂതൽ കാണപ്പെടുന്നത്.
ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. ചിറകിൽ ഓറഞ്ച് നിറത്തിലുള്ള പുള്ളികൾ കാണാം. മുൻചിറകിന്റെ പുറത്ത് മധ്യത്തായി കാണുന്ന പുള്ളികൾ ചിറകു മൂലയിലെ പുള്ളികൾക്കടുത്താണ് കാണുന്നത്. അതേ സമയം താഴത്തെ പുള്ളികളിൽ നിന്ന് അവ അകന്നിരിക്കും. പിൻചിറകിന്റെ പുറത്ത് രണ്ട് ജോടികളായി നാല് പുള്ളികൾ കാണാം. ഇവയുടെ ക്രമീകരണം നേർരേഖയിലല്ല. ചിറകിന്റെ അടിവശത്ത് കാവിനിറത്തിൽ ഇരുണ്ട പുള്ളികൾ കാണാം.
നെല്ലിലും പുല്ലിലുമാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് ക്രീം നിറമാണ്. അർധഗോളാകൃതിയാണ്. ശലഭപ്പുഴു ഇളം മഞ്ഞയും പച്ചയും നിറം കലർന്നതാണ്. ഇല ചുരുട്ടിയാണ് ഇവ കൂടുണ്ടാക്കുന്നത്. പുഴുപ്പൊതിക്ക് മഞ്ഞനിറമാണ്.
{{cite book}}
: Cite has empty unknown parameter: |1=
(help)
{{cite journal}}
: Cite journal requires |journal=
(help)
{{cite book}}
: CS1 maint: date format (link)
മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ജൂലായ് 8