Madonna delle Arpie (Madonna of the Harpies) | |
---|---|
![]() | |
കലാകാരൻ | Andrea del Sarto |
വർഷം | 1517 |
തരം | oil on wood |
അളവുകൾ | 208 cm × 178 cm (82 ഇഞ്ച് × 70 ഇഞ്ച്) |
സ്ഥാനം | Galleria degli Uffizi, Florence |
ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ ആൻഡ്രിയ ഡെൽ സാർട്ടോ (ഇറ്റാലിയൻ: Madonna delle Arpie) ബലിപീഠത്തിനു വേണ്ടി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഓഫ് ദ ഹാർപീസ്. 1515-ൽ ചിത്രീകരണത്തിനായി നിയോഗിച്ച ഈ ചിത്രം കലാകാരൻ 1517-ൽ ബലിപീഠത്തിലെ ലിഖിതത്തിൽ തീയതി ഒപ്പിട്ട് നൽകി. ഇപ്പോൾ ഫ്ലോറൻസിലെ ഉഫിസിയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. വസാരിയുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം കലാകാരന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രീകരണമാണ്.
കന്യക ഒരു പീഠത്തിൽ നിൽക്കുന്നു. അതിൽ ഹോമറിക് കവിതകളിൽ കൊടുങ്കാറ്റിനെ പ്രതിനിധീകരിക്കുന്ന അർദ്ധ-മനുഷ്യ പക്ഷിയുടെ രൂപമായ ഹാർപികൾ റിലീഫ് ശൈലിയിൽ കൊത്തിയെടുത്തിയിരിക്കുന്നതിൽ നിന്നും ഈ ചിത്രത്തിന് അതിന്റെ പേര് ലഭിച്ചു. കുറഞ്ഞത് വസാരിയും അദ്ദേഹത്തിന്റെ ഫ്ലോറന്റൈൻ സമകാലികരും കരുതിയിരുന്നത് അവർ കിന്നരങ്ങളാണെന്നാണ്. എന്നാൽ ചില ആധുനിക കലാചരിത്രകാരന്മാർ കരുതുന്നത് വെളിപാടിന്റെ പുസ്തകത്തിൽ പരാമർശിക്കുന്ന വെട്ടുക്കിളികൾ ആണെന്നാണ്. അവ കന്യക ചവിട്ടിത്താഴ്ത്തുന്ന തിന്മയുടെ ശക്തികളെ പ്രതിനിധീകരിക്കുന്നു.[1]
പുട്ടോ മാലാഖമാരും രണ്ട് വിശുദ്ധരും ചേർന്ന് കന്യകയെയും കുട്ടിയെയും ചിത്രീകരിക്കുന്ന ഒരു വിശുദ്ധസംഭാഷണമാണിത്. (സെന്റ് ബൊനവന്തുരാ അല്ലെങ്കിൽ ഫ്രാൻസിസ്, ജോൺ ദി ഇവാഞ്ചലിസ്റ്റ്). സമാന ഗ്രൂപ്പുകളുടെ മുമ്പത്തെ ചിത്രങ്ങളുടെ നിശ്ചലതയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവിടെ "ഉയർന്ന നവോത്ഥാനത്തിന്റെ ചലനാത്മകത പതിനഞ്ചാം നൂറ്റാണ്ടിലെ കലയുടെ നിശ്ചലമായ ഗുണനിലവാരത്തിന് വിരുദ്ധമായിരുന്നു." അതിനാൽ "അടിസ്ഥാനപരമായി പ്രമാണയോഗ്യമായ യഥാർത്ഥതയുടെ രചനാരീതികളിൽ ജീവനുള്ള ഒരു നാഡീകോർജ്ജം പ്രതിഛായകളിൽ വൈവിധ്യത്തിന്റെ അസ്വസ്ഥമായ പ്രതീതി ഉളവാക്കുന്നു.[2]
1517-ൽ കോൺവെന്റിലെ പള്ളിക്കും ഫ്ലോറൻസിലെ സാൻ ഫ്രാൻസെസ്കോ ഡീ മാച്ചിയുടെ ആശുപത്രിക്കും വേണ്ടി ഈ ചിത്രം പൂർത്തീകരിച്ചു. ഇത് പൂവർ ക്ലാരസ് നടത്തിയിരുന്നതും വളരെക്കാലം അടച്ചിട്ടിരുന്നതുമാണ്. എന്നാൽ പള്ളി കെട്ടിടം നിലനിന്നിരുന്നു. പിരമിഡ് ആകൃതിയിലുള്ള രചനാരീതികളിലെ പ്രതിഛായകളിൽ ലിയനാർഡോയുടേതു പോലുള്ള പരിവേഷം കാണപ്പെടുന്നു.[3]പുറജാതീയ പുരാണങ്ങളിൽ (അല്ലെങ്കിൽ വെട്ടുക്കിളികളിൽ) നിന്നുള്ള കിന്നരങ്ങൾ, പ്രലോഭനത്തെയും പാപത്തെയും പ്രതിനിധീകരിക്കുന്നു, കന്യക ജയിക്കുകയും നിലകൊള്ളുകയും ചെയ്യുന്നു.[4]ക്രൈസ്റ്റ് ചൈൽഡ് അസാധാരണമാംവിധം പ്രാചീനമാണെന്ന് കാണിക്കുന്നു. കൂടാതെ ബാഹുവീര്യത്തോടുകൂടിയ കോണ്ട്രപ്പോസ്റ്റോ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു.[5]
ഈ ചിത്രം തുർക്കി എഴുത്തുകാരനായ സബാഹാറ്റിൻ അലി എഴുതിയ കുർക്ക് മാന്റോലു മഡോണ ("മഡോണ വിത്ത് എ ഫർ കോട്ട്") എന്ന നോവലിലെ പ്രധാന കഥാപാത്രം മഡോണ ഓഫ് ഹാർപീസിലെ കന്യകാമറിയത്തിന്റെ ചിത്രീകരണമാണ്.