മണി കൗൾ | |
---|---|
ജനനം | |
മരണം | 6 ജൂലൈ 2011 | (പ്രായം 66)
തൊഴിൽ | ചലച്ചിത്രസംവിധായകൻ, അദ്ധ്യാപകൻ, നടൻ |
മണി കൗൾ (1944 ഡിസംബർ 25 – 2011 ജൂലൈ 6) ദേശീയവും അന്തർദേശീയവുമായ അംഗീകാരം നേടിയ ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് മണി കൗൾ.രാജസ്ഥാനിലെ ജോധ്പൂരിൽ ജനിച്ച കശ്മീരി കുടുംബാംഗമായ മണി കൗൾ ഇന്ത്യൻ സിനിമയുടെ ഭാവുകത്വ പരിണാമത്തിന് ഏറെ സംഭാവനകൾ നൽകിയ കലാകാരനാണ്. അറിയപ്പെടുന്ന നടനും സംവിധായകനുമായിരുന്ന മഹേഷ് കൗളിന്റെ അനന്തരവനാണ് മണി കൗൾ.പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഋത്വിക് ഘട്ടക്കിന്റെയും മറ്റും ശിക്ഷണത്തിൽ ബിരുദം നേടിയ മണി കൗൾ അവിടെത്തന്നെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.ഇരുപത്തിയൊന്നാം വയസ്സിൽ ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജൂറിയായി പ്രവർത്തിച്ചു.1974ൽ സംവിധാനം ചെയ്ത ദുവിധയിലൂടെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം നേടി.പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക സിദ്ധേശ്വരി ദേവിയെക്കുറിച്ച് നിർമ്മിച്ച സിദ്ധേശ്വരിക്ക് (1989)മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)