മദനോത്സവം | |
---|---|
സംവിധാനം | എൻ. ശങ്കരൻ നായർ |
നിർമ്മാണം | RM Sundaram for RMS FILMS |
രചന | എൻ. ശങ്കരൻ നായർ |
അഭിനേതാക്കൾ | |
സംഗീതം | സലിൽ ചൗധരി Lyrics ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ജെ. വില്യംസ് |
വിതരണം | വിജയാ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1978 ൽ എൻ. ശങ്കരൻ നായർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് കമൽ ഹാസൻ, സറീനാ വഹാബ്, ജയൻ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ് മദനോത്സവം. ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത് തോപ്പിൽ ഭാസിയും ഹാസ്യ രംഗങ്ങൾ രചിച്ചത് അടൂർ ഭാസിയും ആയിരുന്നു. പരുവ മഴൈ എന്ന പേരിൽ തമിഴിലും ദിൽ കാ സാഥി ദിൽ എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. ടി. രാമ റാവു ഈ ചിത്രം തെലുങ്കിൽ അമര പ്രേമ എന്ന പേരിൽ പുനർനിർമ്മിച്ചപ്പോഴും പ്രധാന താരങ്ങളായി അഭിനയിച്ചത് കമലഹാസൻ, സറീന വഹാബ് എന്നിവരാണ്. ലവ് സ്റ്റോറി (1970) എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ അനൗദ്യോഗിക റീമേക്കാണ് ഈ ചിത്രം.
ഒ.എൻ.വി. കുറുപ്പ് രചിച്ച് സലിൽ ചൗധരി ഈണം പകർന്ന ആറ് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[2][3]
ഗാനം | ഗായികാഗായകന്മാർ |
---|---|
"മാട പ്രാവേ വാ" | കെ.ജെ. യേശുദാസ് |
"സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ" | എസ്. ജാനകി |
"മേലേ പൂമല" | കെ.ജെ. യേശുദാസ്, സബിതാ ചൌധരി |
"ഈ മലർകന്യകൾ" | എസ്. ജാനകി |
"നീ മായും നിലാവോ" | കെ.ജെ. യേശുദാസ് |
"സാഗരമേ ശാന്തമാക നീ" | കെ.ജെ. യേശുദാസ് |