മധുകർ ദത്താത്രയ ദേവറസ് | |
---|---|
![]() മധുകർ ദത്താത്രയ ദേവറസ് | |
ജനനം | |
മരണം | ജൂൺ 17, 1996 | (പ്രായം 80)
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
വിദ്യാഭ്യാസം | നിയമ ബിരുദം ,മോറിസ് കോളേജ് നാഗ്പൂർ |
മാതാപിതാക്കൾ | ദത്താത്രയ കൃഷ്ണറാവു ദേവറസ്(പിതാവ്) പാർവ്വതിഭായി(മാതാവ്) |
രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മൂന്നാമത്തെ സർസംഘചാലകൻ ആയിരുന്നു മധുകർ ദത്താത്രയ ദേവറസ് (മറാഠി: मधुकर दत्तात्रय देवरस) (1915 ഡിസംബർ 11 - 1996 ജൂൺ 17). 1973 മുതൽ 1994 വരെ അദ്ദേഹം ആർ.എസ്.എസ്സിന്റെ സർസംഘചാലക് സ്ഥാനത്ത് തുടർന്നു. 1992 ഡിസംബർ 6 ബാബരി മസ്ജിദ് തകർക്കപ്പെടുന്ന വേളയിൽ സംഘത്തിന്റെ ഉന്നത നേതാവ് ആയിരുന്നു.
ആന്ധ്രാപ്രദേശിൽ നിന്ന് കുടിയേറി നാഗ്പൂരിൽ സ്ഥിര താമസമാക്കിയ കർഷക കുടുംബത്തിൽ ദത്താത്രയ കൃഷ്ണറാവു ദേവറസിന്റെയും പാർവ്വതിഭായിയുടേയും പുത്രനായി 1915 ഡിസംബർ 11നു നാഗ്പൂരിൽ ജനിച്ചു. രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും അടങ്ങുന്നതായിരുന്നു ദേവറസ്സിന്റെ കുടുംബം.
1931- ൽ സർവ്വകലാശാലാ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 1935-ൽ മോറിസ് കോളേജിൽ (ഇപ്പോൾ നാഗപ്പൂർ മഹാ വിദ്യാലയ) നിന്നും നിയമ ബിരുദം കരസ്ഥമാക്കി.
ഡോക്ടർ ഹെഡ്ഗേവാറിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന ദേവറസ് ആർ.എസ്.എസ്സിന്റെ പ്രാരംഭ കാലത്ത് തന്നെ അതിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ആർ.എസ്.എസ്സിന്റെ പ്രചാരകനാകാൻ തീരുമാനിച്ചു. ബംഗാൾ പ്രാന്തത്തിൽ ആയിരുന്നു പ്രചാരകനായി ദേവറസ് നിയോഗിക്കപ്പെട്ടത്. അതിനുശേഷം നാഗപ്പൂർ നഗർ കാര്യവാഹകായി നിയമിക്കപ്പെട്ടു. 1946-ൽ സഹ സർകാര്യവാഹും 1965-ൽ സർ കാര്യവാഹും ആയി. മാധവ സാദാശിവ ഗോൾവാൽക്കറിനു ശേഷം 1973 ജൂൺ 5-ന് അദ്ദേഹം സർസംഘചാലക് സ്ഥാനം ഏറ്റെടുത്തു[1].
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ദേവറസ് ആർ എസ് എസ് നേതൃത്വത്തിലേക്ക് വന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആർ എസ് എസ്സിനെ നിരോധിക്കുകയും ദേവറസ്സിനെയും മറ്റനേകം സ്വയംസേവകരെയും ജയിലിൽ അടക്കുകയും ചെയ്തു. ജയിലിൽ കിടന്ന് ദേവറസ് പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും നിരന്തരമായി മാപ്പ് എഴുതി പുറത്ത് വന്നു. ജനാധിപത്യം ഇനി തിരികെ വരില്ല എന്ന് പോലും സംശയിക്കപ്പെട്ട കാലഘട്ടത്തിൽ ദേവറസ്സിൻറെ നേതൃത്വത്തിൽ ആർ എസ് എസ് അടിയന്തരാവസ്ഥക്ക് എതിരെ അതുല്യമായ പോരാട്ടം തന്നെ മാപ്പ് എഴുതി കാഴ്ചവെച്ചു [2][3][4].
ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന എകണോമിസ്റ്റ് പത്രം പറഞ്ഞു "ഇടതു പക്ഷം അല്ലാത്ത ലോകത്തിലെ ഒരേ ഒരു വിപ്ലവ പ്രസ്ഥാനം ആണ് ആർ.എസ്.എസ് . ജനാധിപത്യം പുന:സ്ഥാപിക്കുക എന്നത് മാത്രം ലക്ഷ്യമാക്കിയാണ് അത് പ്രവർത്തിക്കുന്നത് . പതിനായിരക്കണക്കിനു അംഗങ്ങൾ അടിയന്തരാവസ്ഥക്ക് എതിരെ പോരാടുന്നു , ഇനിയും ഇനിയും കൂടുതൽ യുവാക്കൾ അതിലേക്കു എത്തിപ്പെടുന്നു"[5].
സ്വയം സേവകരോട് സംവദിക്കുന്നതിൽ അത്യന്തം തൽപ്പരനായിരുന്നു ദേവറസ്. പ്രവർത്തകരുടെ ഓരോ ചോദ്യങ്ങൾക്കും ലളിതമായും എന്നാൽ വളരെ ഗഹനമായും ഉത്തരം അദ്ദേഹം നൽകിയിരുന്നു .
അദ്ദേഹം 1996 ജൂൺ 17 നു മരണമടഞ്ഞു.