മധ്യ ഇന്തോ-ആര്യൻ | |
---|---|
പ്രാകൃത ഭാഷകൾ | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | ഉത്തരേന്ത്യ |
ഭാഷാ കുടുംബങ്ങൾ | Indo-European
|
Glottolog | midd1350 |
മധ്യ ഇന്തോ-ആര്യൻ ഭാഷകൾ അഥവാ പ്രാകൃത ഭാഷകൾ ഇന്ത്യയിൽ സംസാരിച്ചു പോന്നിരുന്ന ഇൻഡോ ആര്യൻ ഭാഷാ ഗോത്രത്തിൽ പെടുന്ന ചരിത്രപരമായ ഒരു കൂട്ടം ഭാഷകളാണ്. ഇവ പുരാതന ഇന്തോ-ആര്യൻ ഭാഷകളുടെ പിൻഗാമിയും ആധുനിക ഇന്തോ-ആര്യൻ ഭാഷകളായ ഹിന്ദുസ്താനി (ഉർദു-ഹിന്ദി), ഒറിയ, ബംഗാളി, പഞ്ചാബി എന്നിവയുടെ മുൻഗാമിയുമായ ഭാഷകളാണ്. ഇന്തോ-ആര്യൻ ഭാഷകളുടെ ആവിർഭാവ കാലമായ മധ്യ ഇന്തോ-ആര്യൻ ഭാഷ കാലഘട്ടം ബിസി 600നും ക്രിസ്താബ്ദം ആയിരത്തിനും ഇടയിലുള്ള ഒരു നൂറ്റാണ്ടിലധികം വരുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തെ മൂന്നായി തിരിക്കാം. ആദ്യകാലഘട്ടം, അശോകന്റെ ലിഖിതങ്ങളിൽ കാണപ്പെട്ട അർദ്ധ മാഗധി ഭാഷ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടമാണ്. മധ്യകാലഘട്ടം: സാഹിത്യ പ്രാകൃത ങ്ങളായ സൗരസേനി ഭാഷകൾ മഹാരാഷ്ട്രി, മഗധി പ്രകൃതങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടം. പ്രാകൃതഭാഷ എന്ന സാങ്കേതികപദം മിക്കവാറും മധ്യ ഇന്തോ-ആര്യൻ ഭാഷകളെ കുറിക്കാൻ വേണ്ടി ഉപയോഗിക്കുന്നു. (പ്രാകൃതം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സഹജമായ, പ്രകൃതിയിൽനിന്നും ഉടലെടുത്ത, പ്രകൃതിപരമായ, പ്രകൃതിയെ സംബന്ധിക്കുന്ന എന്നൊക്കെയാണ്). അന്തിമ കാലഘട്ടം ആറാം നൂറ്റാണ്ടിന് ശേഷമുള്ള അപഭ്രംശ ഭാഷകളായ ആധുനിക ഇന്തോ-ആര്യൻ ഭാഷകളെ കാലഘട്ടമാണ്.
ഇന്തോ-ആര്യൻ ഭാഷകൾക്ക് മൂന്നു പ്രധാന വിഭാഗങ്ങൾ ഉണ്ട്. പുരാതന ഇന്തോ-ആര്യൻ ഭാഷകൾ, മധ്യ ഇന്തോ-ആര്യൻ ഭാഷകൾ, ആധുനിക ഇന്തോ-ആര്യൻ ഭാഷകൾ എന്നിവയാണവ. ഈ തരംതിരിക്കൽ ഭാഷാപരമായ വികാസത്തിന്റെ കാലഘട്ടത്തെ സൂചിപ്പിക്കുന്നു.[1]
മധ്യ ഇന്തോ-ആര്യൻ ഭാഷകൾ പുരാതന ഇന്തോ-ആര്യൻ ഭാഷകളെക്കാൾ പുതിയവ[2] ആണെങ്കിലും സാഹിത്യപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു പോന്നിരുന്ന പുരാതന ഇന്തോ-ആര്യൻ ഭാഷയായ ക്ലാസിക്കൽ സംസ്കൃത ഭാഷയുടെ സമകാലീന ഭാഷകളാണ്.[3]
സ്വനരൂപ ശാസ്ത്രം, പദാവലി എന്നിവ പ്രകാരം മധ്യ ഇന്തോ-ആര്യൻ ഭാഷകൾക്ക് വേദിക് സംസ്കൃതവുമായി നേരിട്ട് ബന്ധമില്ല എന്നതായി കാണാം എന്ന് തോമസ് ഒബർലീസ് അഭിപ്രായപ്പെടുന്നു.[1]
മധ്യ പ്രകൃതത്തിന്റെ ആദ്യകാലഘട്ടം ബിസി മൂന്നാം നൂറ്റാണ്ടാണ്. ഈ കാലഘട്ടത്തിലെ മധ്യ പ്രകൃതഭാഷകളിൽ പ്രധാനപ്പെട്ടത് അശോക പ്രാകൃതം (ബിസി മൂന്നാം നൂറ്റാണ്ട്; പ്രാദേശിക വാമൊഴികൾ), ഗാന്ധാരി (ബുദ്ധ സുവിശേഷ ഭാഷ), പാലി (ബുദ്ധ സുവിശേഷ ഭാഷ), ആദിമ അർധ മാഗധി (പുരാതന ജൈന സൂത്രങ്ങളുടെ ഭാഷ) എന്നിവയാണ്.
മധ്യകാലഘട്ടം ബിസി 200 മുതൽ ക്രിസ്താബ്ദം 700 വരെയുള്ള കാലഘട്ടമാണ്. ഈ കാലഘട്ടത്തിൽ നീയാ പ്രാകൃതം, അർദ്ധ മാഗധി, ഡ്രമാറ്റിക് പ്രകൃതങ്ങൾ (മൗര്യ കാലഘട്ടം), മഹാരാഷ്ട്രി, മഗധി, സൗരസേനി എന്നിവയാണ്.
മധ്യ പ്രാകൃതങ്ങളുടെ അവസാന കാലഘട്ടം ക്രിസ്താബ്ദം 700 മുതൽ 1500 വരെയുള്ള കാലമാണ്. ഇത് അപഭ്രംശ ഭാഷകളുടെ കാലഘട്ടമാണ്.
ആദിമ ബുദ്ധമതത്തിന്റെ വിശാലമായ കൃതികൾ മധ്യ ഇൻഡോ-ആര്യൻ ഭാഷയായ പാലി ഭാഷയിൽ കാണപ്പെടുന്നു.
ബീഹാറിൽ കണ്ടെത്തിയ അശോകന്റെ ലിഖിതങ്ങളിൽ ചിലത് അർധ മാഗധിയിൽ ആയിരുന്നു.
ഖരോഷ്ഠി ലിപിയിൽ കണ്ടെടുക്കപ്പെട്ട ലിഖിതങ്ങൾ ഗാന്ധാര ഭാഷയിൽ ഉള്ളവയായിരുന്നു. പുരാതനകാലത്തെ ഗാന്ധാരം എന്ന് സ്ഥലത്ത് സംസാരിക്കപ്പെടുന്ന ഭാഷ ആയതിനാലാണ് ഗാന്ധാരി എന്ന പേരു വന്നത്. പാലി ഭാഷയെ പോലെ തന്നെ ബുദ്ധമതവുമായി ബന്ധപ്പെട്ട ലിഖിതങ്ങൾ ഗാന്ധാര ഭാഷയിലും കണ്ടെത്തിയിട്ടുണ്ട്. ഗാന്ധാര ഭാഷ മറ്റു മധ്യ ഇന്തോ-ആര്യൻ ഭാഷകളിൽ നിന്നും വളരെ ഭിന്നമാണ്.
പ്രാകൃതഭാഷകളിൽ നിന്നും വികാസം പ്രാപിച്ച ഭാഷകളെ അപഭ്രംശ ഭാഷകൾ എന്നു വിളിക്കുന്നു. സംസ്കൃതത്തിൽ നിന്നും ഭ്രംശനം സംഭവിച്ച ഭാഷകൾ എന്ന അർത്ഥത്തിൽ ആണ് അപഭ്രംശം എന്ന് വിളിക്കുന്നത്.