Manika Batra | ||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | ||||||||||||||||||||||||||||||||||||||||||||
Personal information | ||||||||||||||||||||||||||||||||||||||||||||
Full name | Manika Batra | |||||||||||||||||||||||||||||||||||||||||||
Nationality | Indian | |||||||||||||||||||||||||||||||||||||||||||
Born | [1] Delhi, India[1] | 15 ജൂൺ 1995|||||||||||||||||||||||||||||||||||||||||||
Playing style | Shakehand grip | |||||||||||||||||||||||||||||||||||||||||||
Height | 1.8 മീ (5 അടി 11 ഇഞ്ച്) (2018)[1] | |||||||||||||||||||||||||||||||||||||||||||
Weight | 67 കി.ഗ്രാം (148 lb) (2018)[1] | |||||||||||||||||||||||||||||||||||||||||||
Medal record
|
ഇന്ത്യയിലെ ഒരു ടേബിൾ ടെന്നീസ് കളിക്കാരിയാണ് മനിക ബത്ര. 2016 ജൂണിലെ കണക്ക് പ്രകാരം ഇന്ത്യയിലെ വനിതാ ടേബിൾ ടെന്നീസ് കളിക്കാരിൽ ഒന്നാം റാങ്കുകാരിയും ലോക റാങ്കിങിൽ 115ആം സ്ഥാനവുമാണ് മനിക ബത്രയ്ക്ക്.[2]
ഡൽഹിയിലെ 1995 ജൂൺ 15നാണ് മനിക ജനിച്ചത്.[3] ഡൽഹിയിലെ നാരായണ വിഹാർ സ്വദേശിയാണ് മനിക.[4] അവർ നാലു വയസുള്ളപ്പോൾ തന്നെ ടേബിൾ ടെന്നീസ് കളിക്കാൻ തുടങ്ങിയിരുന്നു.[5] അവരുടെ മൂത്ത സഹോദരിയായ അഞ്ചലും, മൂത്ത സഹോദരൻ സഹിക്കും ടേബിൾ ടെന്നിസ് കളിക്കുന്നവരാണ്.[6] ബത്രയുടെ ആദ്യകാല കായിക രംഗത്ത് അഞ്ചൽ അവളെ വളരെ സ്വാധീനിച്ചിരുന്നു.[7] സംസ്ഥാന തലത്തിലുള്ള അണ്ടർ-8 ടൂർണമെന്റിൽ ഒരു മത്സരം വിജയിച്ചശേഷം, ബത്ര സന്ദീപ് ഗുപ്തയുടെ കീഴിൽ പരിശീലനം നടത്താൻ അവർ തീരുമാനിച്ചു. പരിശീലനത്തിനുവേണ്ടി ഹൊൻസ് രാജ് മോഡൽ എന്ന സ്കൂളിലേക്ക് മാറാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്‌തു.[6]
കൗമാരക്കാരിൽ തന്നെ തേടിവന്ന പല മോഡലിംഗ് ഓഫറുകളും ബദ്ര ഉപേക്ഷിച്ചു.[1] ടേബിൾ ടെന്നീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഒരു വർഷം മുൻപ് ജീസസ് ആൻഡ് മേരി കോളേജിലായിരുന്നു അവർ പഠിച്ചിരുന്നത്.[8]