![]() Manohar Aich on his 101st birthday | |||||||||||||||||
വ്യക്തിവിവരങ്ങൾ | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | ||||||||||||||||
തദ്ദേശീയത | Bengali Hindu | ||||||||||||||||
ജനനം | Tipperah, Bengal, British India | മാർച്ച് 17, 1914||||||||||||||||
തൊഴിൽ | Body Builder | ||||||||||||||||
ജീവിതപങ്കാളി(കൾ) | Jyuthika Aich (1924 – 2002) | ||||||||||||||||
Sport | |||||||||||||||||
Medal record
|
ഇന്ത്യയിലെ ഒരു ബോഡിബിൽഡറാണ് മനോഹർ ഐച് (born March 17, 1914)[1]. ഇന്ത്യൻ ബോഡിബിൽഡിങ്ങിന്റെΟ പിതാവായി ഇദ്ദേഹം അറിയപ്പെടുന്നു.
ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ദാമതി എന്ന കുഗ്രാമത്തിൽ ജനനം. 1942ൽ സ്‌കൂൾ വിദ്യാഭ്യാസം മതിയാക്കി ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സിൽ ചേർന്നു. സൈന്യത്തിൽ നിന്നു രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നു. പിന്നെ ഏറെക്കാലത്തെ ജയിൽ വാസം. ജയിൽ ജിമ്മാക്കി മാറ്റി മനോഹർ. പ്രത്യേകിച്ച് എക്വിപ്‌മെന്റുകൾ ഒന്നുമില്ലെങ്കിലും ദിവസം പന്ത്രണ്ടു മണിക്കൂർ വരെ പ്രാക്റ്റിസ് ചെയ്തിരുന്നു ജയിലിൽ. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമാണു മനോഹർ ജയിൽ മോചിതനായത്. മനോഹർ ആദ്യം പങ്കെടുത്ത മിസ്റ്റർ യൂണിവേഴ്‌സ് 1951ൽ. ആ വർഷം രണ്ടാംസ്ഥാനത്തെത്തി. ഒരു വർഷം ലണ്ടനിൽ താമസിച്ചു പരിശീലനം നടത്തി. വീണ്ടും മത്സരിക്കാൻ ഇറങ്ങി. 1952ൽ മി.യൂണിവേഴ്സ് ഗ്രൂപ്പ് മൂന്നിൽ അദ്ദേഹം വിജയിയായതോടെ ഇന്ത്യയുടെ ആദ്യത്തെ മിസ്റ്റർ യൂണിവേഴ്സ് എന്ന വിശേഷണം സ്വന്തമാക്കി.
ബോഡിബിൽഡിങ്ങിൽ മൂന്ന് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിടുണ്ട്.4 അടി 11 ഇഞ്ച് (ഏകദേശം 1.50മീറ്റർ)ഉയരം മാത്രമുള്ളതു കൊണ്ട് ഇദ്ദേഹത്തെ പോക്കറ്റ് ഹെർക്കുലീസ് എന്നാണറിയപ്പെടുന്നത്[2].അദ്ദേഹത്തിന്റെ നെഞ്ചളവ് 54 ഇഞ്ചും (140cm) വൈസ്റ്റ് 23 ഇഞ്ചുമാണ്(58cm).ഇപ്പോൾ ഇദ്ദേഹം ബഗ്യൂറ്റിയിലാണ് താമസിക്കുന്നത്.