മനോഹർ ജോഷി | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ 2006-2012 | |
മണ്ഡലം | മഹാരാഷ്ട്ര |
ലോക്സഭാംഗം | |
ഓഫീസിൽ 1999-2004 | |
മണ്ഡലം | മുംബൈ നോർത്ത് സെൻട്രൽ |
മഹാരാഷ്ട്ര മുഖ്യമന്ത്രി | |
ഓഫീസിൽ 1995-1999 | |
മുൻഗാമി | ശരത് പവാർ |
പിൻഗാമി | നാരായൺ റാണെ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 2 ഡിസംബർ 1937 റായ്ഗഢ്, ബോംബെ, മഹാരാഷ്ട്ര |
മരണം | ഫെബ്രുവരി 23, 2024 മുംബൈ, മഹാരാഷ്ട്ര | (പ്രായം 86)
രാഷ്ട്രീയ കക്ഷി | ശിവസേന(1966-2024) |
പങ്കാളി | അനഘ |
കുട്ടികൾ | 3 |
As of 23 ഫെബ്രുവരി, 2024 ഉറവിടം: മാതൃഭൂമി |
1995 മുതൽ 1999 വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ശിവസേന നേതാവായിരുന്നു മനോഹർ ജോഷി(1937-2024) മൂന്ന് തവണ നിയമസഭ കൗൺസിലിലും രണ്ട് തവണ നിയമസഭയിലും ഓരോ തവണ വീതം ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന മനോഹർ ജോഷി മൂന്നാം വാജ്പേയി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പതിനാലാം ലോക്‌സഭ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരെവെ 2024 ഫെബ്രുവരി 23ന് പുലർച്ചെ അന്തരിച്ചു.[1][2][3]
ഗജാനൻ കൃഷ്ണ ജോഷിയുടേയും സരസ്വതിയുടേയും മകനായി ബോംബെയിലെ നന്ദാവിയിലുള്ള റായ്ഗഢിൽ 1937 ഡിസംബർ 2 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ ജോലി നോക്കി എങ്കിലും പിന്നീട് കോഹിനൂർ എന്ന പേരിൽ ബിസിനസ് സ്കൂൾ ആരംഭിച്ചു.
1968-ൽ ബ്രിഹൻ മുംബൈ കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 1972-ൽ ശിവസേന ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കോർപ്പറേഷൻ മേയർ, നിയമസഭാംഗം, നിയമസഭ കൗൺസിൽ അംഗം, ലോക്‌സഭ, രാജ്യസഭ എന്നീ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതൽ 1999 വരെ മഹാരാഷ്ട്രയുടെ ആദ്യത്തെ ശിവസേന മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.
പ്രധാന പദവികളിൽ
മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം