മനോഹർലാൽ ഖട്ടർ | |
---|---|
![]() | |
കേന്ദ്ര ഊർജ വകുപ്പ് മന്ത്രി, ഭവന നിർമ്മാണ നഗരകാര്യ വകുപ്പ് (അധിക ചുമതല) | |
ഓഫീസിൽ 2024 ജൂൺ 9-തുടരുന്നു | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
ലോക്‌സഭാംഗം | |
ഓഫീസിൽ 2024-തുടരുന്നു | |
മണ്ഡലം | കർണാൽ |
ഹരിയാന മുഖ്യമന്ത്രി | |
ഓഫീസിൽ 2019-2024, 2014-2019 | |
മുൻഗാമി | ഭൂപീന്ദർസിംഗ് ഹൂഡ |
പിൻഗാമി | നയാബ് സിംഗ് സെയിനി |
മണ്ഡലം | കർണാൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | റോത്തക്ക് ജില്ല, ഹരിയാന | 5 മേയ് 1954
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
As of 14 ജൂലൈ, 2024 ഉറവിടം: ഹരിയാന സി.എം. ഓഫീസ് |
2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര ഊർജവകുപ്പ് മന്ത്രിയായി തുടരുന്ന ഹരിയാനയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് മനോഹർ ലാൽ ഖട്ടർ.(ജനനം : 1954 മെയ് 5) നിലവിൽ കർണാൽ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന മനോഹർലാൽ 2014 മുതൽ 2024 വരെ ഹരിയാന മുഖ്യമന്ത്രിയായിരുന്നു.[1][2][3]
1954 മെയ് 5 ന് ഹരിയാനയിലെ റോത്തക്ക് ജില്ലയിൽ ഹർബൻസ് ലാൽ ഖട്ടറിൻ്റെ മകനായി ജനിച്ചു. റോത്തക്കിലെ പണ്ഡിറ്റ് നെക്കി റാം ശർമ്മ ഗവ.കോളേജിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ ഖട്ടർ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.[4] [5]
2014 ഒക്ടോബർ 26 മുതൽ 2024 മാർച്ച് 12 വരെ ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന ഹരിയാനയിൽ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവാണ് മനോഹർലാൽ ഖട്ടർ.[6] (ജനനം : 05 മെയ് 1954) [7] 2014-ൽ ആദ്യമായി കർണാൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ഖട്ടർ 2019-ലെ തിരഞ്ഞെടുപ്പിലും കർണാൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.[8][9][10][11]
2024-ൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കർണാൽ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി. നിലവിൽ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര ഊർജ വകുപ്പ് മന്ത്രിയായി തുടരുന്നു.[12]
1977-ൽ ആർ.എസ്.എസിൽ അംഗമായി ചേർന്നതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1980-ൽ ആർ.എസ്.എസ് പ്രചാരകനായി ഉയർന്ന ഖട്ടർ 1994-ലാണ് ബി.ജെ.പി അംഗമാകുന്നത്.
പ്രധാന പദവികളിൽ
2014 വരെ ഹരിയാനയിൽ ഐ.എൻ.എൽ.ഡി പാർട്ടിയുടെ സഖ്യ-കക്ഷിയായിരുന്ന ബി.ജെ.പി 2014-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് 33.20 % വോട്ടോടെ 47 സീറ്റുകൾ നേടി ആദ്യമായി ഹരിയാനയിൽ ഭൂരിപക്ഷ പാർട്ടിയായി മാറി.
2014-ൽ നിയമസഭയിൽ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ കർണാൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച മുൻ ആർ.എസ്.എസ് പ്രചാരകനായിരുന്ന മനോഹർലാൽ ഖട്ടറിനെ ബി.ജെ.പി കേന്ദ്രനേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു.
ഇതോടെ ആദ്യമായി നിയമസഭാംഗമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ബി.ജെ.പി നേതാവ് എന്ന റെക്കോർഡ് മനോഹർലാൽ ഖട്ടറിൻ്റെ പേരിലായി.
2019-ൽ മനോഹർലാൽ ഖട്ടറിൻ്റെ നേതൃത്വത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും 36.49 % വോട്ടോടെ 40 സീറ്റേ ബി.ജെ.പിയ്ക്ക് ലഭിച്ചുള്ളൂ. പത്ത് സീറ്റ് നേടിയ ജനനായക് ജനത പാർട്ടിയുടെ (ജെ.ജെ.പി) ഉറച്ച പിന്തുണയോടെ തുടർച്ചയായി രണ്ടാം പ്രാവശ്യവും ഹരിയാനയുടെ മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ അധികാരമേറ്റു.
സഖ്യ കക്ഷിയായ ജെ.ജെ.പിയുമായിയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2024 മാർച്ച് 12ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2019- ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആകെ പത്ത് മണ്ഡലങ്ങളിൽ പത്തും മത്സരിച്ച് ജയിച്ച ബി.ജെ.പി നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യ കക്ഷിയായ ജെ.ജെ.പിക്ക് സീറ്റ് കൊടുക്കാൻ സമ്മതിക്കാത്തതാണ് ഖട്ടറിൻ്റെ രാജിയിലേക്ക് നയിച്ചത്.[13][14]