മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ ചില രാജ്യങ്ങളിൽ നിയമവിരുദ്ധമായി മയക്കുമരുന്നുകൾ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മയക്കുമരുന്ന് ഉണ്ടാക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും. മൂന്നാമതു തവണം മയക്കുമരുന്ന് കൈവശം വച്ചതിന് ശിക്ഷിക്കപ്പെടുന്നതും വധശിക്ഷലഭിക്കാവുന്ന കുറ്റമാണ്.
തായ്‌വാൻ ടാഓയുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ബോർഡ് യാത്രക്കാരെ മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകപ്പെടും എന്നറിയിക്കുന്നു.സിങ്കപ്പൂരിലേയ്ക്ക് വിമാനത്തിൽ കയറുന്നതിനുള്ള കാർഡിൽ സന്ദർശകരെ മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകപ്പെടും എന്നറിയിക്കുന്ന സന്ദേശം.