Mayyanad | |
---|---|
ഗ്രാമം | |
Railway Station | |
Coordinates: 8°50′20″N 76°38′48″E / 8.83889°N 76.64667°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 36,962 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691303 |
Telephone code | +91-474-255**** |
വാഹന റെജിസ്ട്രേഷൻ | KL-02 |
അടുത്തുള്ള നഗരം | Kollam City (10 km) |
Climate | Tropical (Köppen) |
വെബ്സൈറ്റ് | www |
കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്. ഗുണ്ടർട്ട് നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. സി. കേശവൻ, സി.വി. കുഞ്ഞരാമൻ തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 66 കടന്ന് പോകുന്ന മേവറം,ഉമയനല്ലൂർ കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി ഏതാണ്ട് മൂന്നു വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് മയ്യനാട്.
ഈ പ്രദേശത്തെക്കുറിച്ച് 'ഉണ്ണുനീലിസന്ദേശം', 'കുചേലവൃത്തം വഞ്ചിപ്പാട്ട്', 'മയൂര സന്ദേശം' തുടങ്ങിയ കാവ്യങ്ങളിലും കൂടാതെ പല ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്.
ഭുമദ്ധ്യ രേഖയിൽ നിന്നും 8.18o ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചിൽ നിന്നും 79.5o പൂർവ്വ രേഖാംശ രേഖയിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂന്ന് വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ട് വയലുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് മയ്യനാട്. 1762 ഹെക്ടർ വിസ്തൃതിയിൽ, താരതമ്യേന സമനിരപ്പിൽ പരന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു കിഴക്കൻ പ്രദേശം അൽപം പൊങ്ങിയിട്ടാണ്.മയ്യനാടിന്റെ പടിഞ്ഞാറുഭാഗത്തു താന്നി മുതൽ പൊഴിക്കര വരെ കാണപ്പെടുന്ന മണൽത്തിട്ട അറബിക്കടലിനെയും പരവൂർ കായലിനെയും വേർതിരിക്കുന്നു.
മയ്യനാട് ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് നേതൃത്വത്തിലാണ്. ഇരവിപുരം ആണ് മയ്യനാട് ജില്ല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥിയായ എം. നൗഷാദ് (സി.പി.ഐ. (എം)) ആണ് 2016ലും 2021ലും വിജയിച്ചത്.അതിനു മുൻപ് എ.എ. അസീസ്സ് (ആർ എസ്.പി) ആണ് വിജയിച്ച് വരുന്നത്. അതിനു മുൻപത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥി തന്നെയാണ് ജയിച്ചത്. ഇരവിപുരത്തുനിന്ന് നീയമസഭാംഗമായിരുന്ന മുസ്ലീം ലീംഗ് നേതാവ് പി.കെ.കെ. ബാവ സംസ്ഥാന മന്ത്രിസഭയിൽ പൊതു മരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രകൃതിരമണീയമായ താന്നി ബീച്,കേരളത്തിലെ തന്നെ പ്രസിദ്ധമായ ബീച്ചുകളിൽ ഒന്നാണ്.വിദേശികളും സ്വദേശികളുമായ ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു
കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാതയിൽ , മയ്യനാട് തീവണ്ടി നിലയം സ്ഥിതിചെയ്യുന്നു.രണ്ടു പ്ലാറ്റ്‌ഫോമുകളും ഒരു മേൽപ്പാലവുമുള്ള ഇവിടെ 14 തീവണ്ടികൾക്കു സ്റ്റോപ് ഉണ്ട്.ഇവിടെനിന്നും തിരുവനന്തപുരം,കൊല്ലം,എറണാകുളം,ആലുവ,ഗുരുവായൂർ,കോട്ടയം,ഷൊർണൂർ,കരുനാഗപ്പള്ളി,കൊട്ടാരക്കര,പുനലൂർ, നാഗർകോവിൽ,കന്യാകുമാരി,മധുര എന്നീ നഗരങ്ങളിലേക്ക് തീവണ്ടികൾ ഉണ്ട്.
കന്യാകുമാരി-പൻവേൽ ദേശീയപാത 66 മയ്യനാടിന്റെ വടക്കു ഭാഗത്തു കൂടി കടന്നു പോകുന്നു. കൊല്ലം നഗരവുമായും കൊട്ടിയം ജംഗ്ഷനുമായും മയ്യനാടിനെ റോഡ് മാർഗം ബന്ധിപ്പിച്ചിരിക്കുന്നു. രണ്ട് ഭാഗത്തേക്കും ധാരാളം പ്രൈവറ്റ് ബസുകൾ ദിനംപ്രതി സർവീസ് നടത്തുന്നു.
തീരദേശപാത മയ്യനാടിനെ പരവൂർ,വർക്കല , ഇരവിപുരം എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.നിർദ്ദിഷ്ട തീരദേശ ഹൈവേ ഇതു വഴി കടന്നു പോകുന്നു.