മരിയ ജൂലിയ മുനോസ് | |
---|---|
ഉറുഗ്വേയുടെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി | |
ഓഫീസിൽ 1 മാർച്ച് 2015 – 29 ഫെബ്രുവരി 2020 | |
രാഷ്ട്രപതി | തബാരെ വാസ്ക്വസ് |
മുൻഗാമി | റിക്കാർഡോ എർലിച്ച് |
പിൻഗാമി | Pablo Da Silveira |
പൊതുജനാരോഗ്യ മന്ത്രി | |
ഓഫീസിൽ 1 മാർച്ച് 2005 – 1 മാർച്ച് 2010 | |
മുൻഗാമി | കോൺറാഡ് ബോണില്ല |
പിൻഗാമി | ഡാനിയൽ ഒലെസ്കർ |
മോണ്ടിവീഡിയോ മുനിസിപ്പാലിറ്റിയുടെ ജനറൽ സെക്രട്ടറി | |
ഓഫീസിൽ 5 മെയ് 1995 – 24 മെയ് 2004 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മരിയ ജൂലിയ മുനോസ് 18 ഒക്ടോബർ 1950 മോണ്ടെവീഡിയോ, ഉറുഗ്വേ |
രാഷ്ട്രീയ കക്ഷി | സോഷ്യലിസ്റ്റ് പാർട്ടി |
മറ്റ് രാഷ്ട്രീയ അംഗത്വം | ബ്രോഡ് ഫ്രണ്ട് |
അൽമ മേറ്റർ | റിപ്പബ്ലിക് യൂണിവേഴ്സിറ്റി |
മരിയ ജൂലിയ മുനോസ് (ജനനം: ഫെബ്രുവരി 3, 1950) വൈദ്യശാസ്ത്ര രംഗത്തും രാഷ്ട്രീയരംഗത്തും പ്രവർത്തിക്കുന്ന ഉറുഗ്വേയിലെ ഒരു ഡോക്ടറാണ്. 2005 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ[1][2] പൊതുജനാരോഗ്യ മന്ത്രിയായും 2015 മുതൽ 2020 വരെയുള്ള കാലത്ത് വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായും അവർ സേവനമനുഷ്ഠിച്ചിരുന്നു.[3]
മരിയ ജൂലിയ മുനോസ് 1975-ൽ മെഡിക്കൽ ബിരുദവും 1980-ൽ പകർച്ചവ്യാധി സംബന്ധമായ വിഷയങ്ങളിൽ വൈദഗ്ധ്യവും നേടി. 1983-ൽ പബ്ലിക് ഹെൽത്തിലെ സ്പെഷ്യലിസ്റ്റ് എന്ന പദവിയും ആറ് വർഷത്തിന് ശേഷം 1989-ൽ സാംക്രമികരോഗ വിജ്ഞാന മേഖലയിൽ സ്പെഷ്യലിസ്റ്റ് പദവിയും അവർക്ക് ലഭിച്ചു.ഏകദേശം 20 വർഷത്തിനിടയിൽ, ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലെ യൂണിവേഴ്സിഡാഡ് ഡി ലാ റിപ്പബ്ലിക്കയിലെ കോളേജ് ഓഫ് മെഡിസിനിലെ പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ വകുപ്പിൽ മരിയ മുനോസ് അദ്ധ്യാപികയായിരുന്നു. തന്റെ അധ്യാപന ജീവിതത്തിനിടയിൽ രാഷ്ട്രീയ പ്രവേശനത്തിനുമുമ്പ് അവർ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടിരുന്നു.