മരിയാൻ

മരിയാൻ
പോസ്റ്റർ
സംവിധാനംഭരത് ബാല
നിർമ്മാണംവേണു രവിചന്ദ്രൻ
രചനഭരത് ബാല
തിരക്കഥഭരത് ബാല
ശ്രീറാം രാജൻ
അഭിനേതാക്കൾധനുഷ്
പാർവ്വതി മേനോൻ]]
സലിം കുമാർ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംമാർക് കോനിൻക്സ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഓസ്കർ ഫിലിംസ്
വിതരണംവേണു രവിചന്ദ്രൻ
റിലീസിങ് തീയതി19 ജൂലൈ 2013 (2013-07-19)[1]
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്30 കോടി (US$3.5 million)
സമയദൈർഘ്യം150 മിനിറ്റ്

ധനുഷ് നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് മരിയാൻ (തമിഴ്: மரியான்). ഭരത് ബാല സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി മേനോൻ, സലിം കുമാർ, അപ്പുക്കുട്ടി, വിനായകൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[2] യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേണു രവിചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബെൽജിയം ക്യാമറാമാനായ മാർക് കോനിൻക്സാൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

സുഡാനിൽ കഥ നടക്കുന്നതായി സങ്കൽപ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ നമീബിയ, ലൈബിരിയ തുടങ്ങിയ സ്ഥലങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. വാൻകുവർ അന്താരാഷ്ട്രചലച്ചിത്രമേളയിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]

സുഡാനിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മരിയാൻ നാട്ടിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ കൊള്ളക്കാരുടെ പിടിയിൽ അകപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സംഗീതം

[തിരുത്തുക]

ധനുഷ് രചിച്ച കടൽ രാസാ... എന്ന ഗാനമുൾപ്പടെ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ആർ. റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു. നെഞ്ചേ ഏഴ്... എന്ന ഗാനം എ.ആർ. റഹ്മാനാണ് ആലപിച്ചത്. 'നേറ്റ്റ് അവൾ ഇരുന്താൾ... എന്ന എന്ന ഗാനം വാലിയാണ് രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Maryan's release date officially announced!". Behindwoods. 2013 June 29. Retrieved 2013 June 29. {{cite web}}: Check date values in: |accessdate= and |date= (help)
  2. "Dhanush's next with Bharatbala". The Times of India. 2012 March 15. Archived from the original on 2013-03-31. Retrieved 2012 May 10. {{cite web}}: Check date values in: |accessdate= and |date= (help)
  3. "മരിയാൻ : ഒരു ആടുജീവിതത്തിന്റെ കഥ". മാധ്യമം. 2013 ജൂലൈ 23. Archived from the original on 2013-10-13. Retrieved 2013 ഒക്ടോബർ 13. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]