മരിയൻ ബെസ്സി ടെറി (ജീവിതകാലം:13 ഒക്ടോബർ 1853 - 21 ഓഗസ്റ്റ് 1930) ഒരു ഇംഗ്ലീഷ് അഭിനേത്രിയായിരുന്നു. അരനൂറ്റാണ്ടുകാലം നീണ്ട അവരുടെ അഭിനയജീവിതത്തിൽ 125 ലധികം നാടകങ്ങളിൽ അവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[1] എല്ലായ്പ്പോഴും അവരുടെ മൂത്തയാളും കൂടുതൽ പ്രശസ്തയുമായ സഹോദരി എല്ലന്റെ നിഴലിലൊതുങ്ങിയിരുന്നുവങ്കിൽക്കൂടി, ടെറിയ്ക്ക് ഡബ്ല്യു. എസ്. ഗിൽബെർട്ട്, ഓസ്കാർ വൈൽഡ്, ഹെൻറി ജെയിംസ് എന്നിവരുടെ നാടകങ്ങളിൽ ഗണ്യമായ വിജയം നേടാനായി.
ഇംഗ്ലണ്ടിൽ ഒരു നാടക പശ്ചാത്തലത്തിലുള്ള കുടുംബത്തിലാണ് മരിയൻ ടെറി ജനിച്ചത്. ജനന നാമം മേരി ആൻ ബെസ്സി ടെറി എന്നായിരുന്ന അവരുടെ വിളിപ്പേര് "പോളി" എന്നായിരുന്നു.[2] പതിനൊന്നു കുട്ടികളുണ്ടായിരുന്ന ടെറിയുടെ മാതാപിതാക്കൾ ഐറിഷ് വംശജൻ ബെഞ്ചമിനും (1818–1896), സ്കോട്ടിഷ് വംശജ സാറയും (മുമ്പ്, ബല്ലാർഡ്) (1819–1892) പോർട്സ്മൌത്ത്[3] ആസ്ഥാനമായുള്ള ഒരു ടൂറിംഗ് കമ്പനിയിലെ ഹാസ്യ അഭിനേതാക്കളായിരുന്നു (അവിടെ സാറയുടെ പിതാവ് ഒരു വെസ്ലിയൻ ആയിരുന്നു മന്ത്രി). സഹോദരങ്ങളിൽ കേറ്റ്, എല്ലൻ, മരിയൻ, ഫ്ലോറൻസ്, ഫ്രെഡ് തുടങ്ങി അഞ്ചുപേരെങ്കിലും അഭിനേതാക്കളായിരുന്നു.[4] ജോർജ്ജ്, ചാൾസ് എന്നിങ്ങനെ രണ്ടുപേർ തിയേറ്റർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവരായിരുന്നു.[5]
ടെറിയുടെ സഹോദരിയായിരുന്ന കേറ്റ് 1867 ൽ വിവാഹത്തോടെ വേദിയിൽ നിന്ന് വിരമിക്കുന്നതുവരെയുള്ള കാലം ഏറെ വിജയംവരിച്ച ഒരു അഭിനേത്രിയായിരുന്നു, അതുപോലെതന്നെ അവരുടെ സഹോദരി എല്ലൻ അക്കാലത്തെ ഏറ്റവും മികച്ച ഷേക്സ്പിയർ നാടകങ്ങളിലെ നടിയായിരുന്നു. അവളുടെ ചെറു ഭാഗിനേയനായ (കേറ്റിന്റെ ചെറുമകൻ) സർ ജോൺ ഗിയൽഗഡ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ആദരണീയനായ നടന്മാരിൽ ഒരാളായിരുന്നു.[6][7] ടെറി തന്റെ പ്രിയപ്പെട്ട സഹോദരി ഫ്ലോറൻസിനൊപ്പം കിംഗ്സ്റ്റൺ അപൺ തേംസിലെ സണ്ണിസൈഡിലെ വനിതകൾക്കായുള്ള ഒരു ബോർഡിംഗ് വിദ്യാലയത്തിൽ പഠനത്തിനു ചേർന്നു.[8]