മറൈസ് ഇറാസ്മസ്

മറൈസ് ഇറാസ്മസ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1994-02-27) 27 ഫെബ്രുവരി 1994  (30 വയസ്സ്)
കേപ് പ്രോവിൻസ്, ദക്ഷിണാഫ്രിക്ക
ബാറ്റിംഗ് രീതിവലംകൈയ്യൻ ബാറ്റ്സ്മാൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾഓൾ റൗണ്ടർ, അമ്പയർ
Umpiring information
Tests umpired17 (2010–തുടരുന്നു)
ODIs umpired45 (2007–തുടരുന്നു)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ്-ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 53 54
നേടിയ റൺസ് 1913 322
ബാറ്റിംഗ് ശരാശരി 2 10.38
100-കൾ/50-കൾ
ഉയർന്ന സ്കോർ 103* 55
എറിഞ്ഞ പന്തുകൾ 8402 2650
വിക്കറ്റുകൾ 131 48
ബൗളിംഗ് ശരാശരി 28.18 37.06
ഇന്നിംഗ്സിൽ 5 വിക്കറ്റ് 7 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a
മികച്ച ബൗളിംഗ് 6–22 3–25
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 35/–
ഉറവിടം: ക്രിക്കിൻഫോ, 3 മാർച്ച് 2013

മറൈസ് ഇറാസ്മസ്, (ജനനം: 27 ഫെബ്രുവരി 1964, കേപ് പ്രോവിൻസ്, ദക്ഷിണാഫ്രിക്ക) ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലെ ഒരു അംഗമാണ് അദ്ദേഹം. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ എല്ലാ മത്സരരൂപങ്ങളിലും അദ്ദേഹം അമ്പയറിങ് നിർവഹിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 26ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ട്വന്റി20 മത്സരത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര അമ്പയറിങ് രംഗത്തേക്ക് കടന്നത്. തുടർന്ന് 2007ൽ ഏകദിനത്തിലും, 2010ൽ ടെസ്റ്റിലും അദ്ദേഹം അമ്പയറിങ് അരങ്ങേറ്റം നടത്തി. 2008ൽ അന്താരാഷ്ട്ര അമ്പയർമാരുടെയും റഫറികളുടെയും പാനലിൽ കടന്ന അദ്ദേഹം 2010ൽ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]

കളിക്കാരനെന്ന നിലയിൽ

[തിരുത്തുക]

1988 മുതൽ 1996 വരെ ബോലാൻഡ് ടീമിനുവേണ്ടി ദക്ഷിണാഫ്രിക്കൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിലും, ലിസ്റ്റ് എ ക്രിക്കറ്റിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 53 ഫസ്റ്റ്-ക്ലാസ്സ് മത്സരങ്ങളിലായി 1913 റൺസും, 131 വിക്കറ്റും. 54 ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നായി 322 റൺസും, 48 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

അമ്പയറിങ് സ്ഥിതിവിവരങ്ങൾ

[തിരുത്തുക]

17 ഓഗസ്റ്റ് 2013 പ്രകാരം:

ആദ്യം അവസാനം ആകെ
ടെസ്റ്റ്  ബംഗ്ലാദേശ് v  ഇന്ത്യ - ചിറ്റഗോങ്, ജനുവരി 2010  ഇംഗ്ലണ്ട് v  ഓസ്ട്രേലിയ - മാഞ്ചസ്റ്റർ, മാർച്ച് 2013 20
ഏകദിനം  കെനിയ v  കാനഡ - നയ്റോബി, ഒക്ടോബർ 2007  ഓസ്ട്രേലിയ v  ശ്രീലങ്ക - ദി ഓവൽ, ജൂൺ 2013 47
ട്വന്റി20  ദക്ഷിണാഫ്രിക്ക v  ഓസ്ട്രേലിയ - ജൊഹാന്നസ്ബർഗ്, ഫെബ്രുവരി 2006  ന്യൂസിലൻഡ് v  പാകിസ്താൻ - കാൻഡി, സെപ്റ്റംബർ 2012 15

അവലംബം

[തിരുത്തുക]