മലങ്കുറുന്തോട്ടി | |
---|---|
![]() | |
മലങ്കുറുന്തോട്ടി | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. acuta
|
Binomial name | |
Sida acuta | |
Synonyms | |
മാൽവേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് മലങ്കുറുന്തോട്ടി. (ശാസ്ത്രീയനാമം: Sida acuta) അലട്ട, ആനക്കുറുന്തോട്ടി,[3]മഞ്ഞക്കുറുന്തോട്ടി എന്നിങ്ങനെയും ഈ സസ്യത്തിനു പേരുണ്ട്. മധ്യ അമേരിക്കയിൽ ഉത്ഭവിച്ചവയാണെങ്കിലും, ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും വ്യാപകമായി കണ്ടുവരുന്ന ഈ സസ്യം പ്രധാനമായും തെക്കൻ ചൈന, ജപ്പാൻ, ഇന്ത്യ, മ്യാൻമർ, തായ്ലാന്റ്, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലാണ് സമൃദ്ധമായി വളരുന്നത്. ഇലകൊഴിയും ഈർപ്പവനങ്ങളിലും വരണ്ട ഇലകൊഴിയും വനങ്ങളിലും കാണപ്പെടുന്ന ഈ ചെടി തുറസായ സ്ഥലങ്ങളിലും തണലിലും ഒരുപോലെ വളരുന്നു. വഴിയോരങ്ങളിലും തരിശുനിലങ്ങളിലും ഈ സസ്യം കാണാവുന്നതാണ്. ഏകദേശം അരയടിമാത്രം ഉയരത്തിൽ വളരുന്ന ഇവ ആഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലാണ് പൂവിടുന്നത്. ദന്തുരമായ നീണ്ട ഇലകളാണ് ഇവയുടേത്. മഞ്ഞനിറമുള്ള ചെറിയ പൂവുകൾ പത്രകക്ഷങ്ങളിൽ ഒറ്റയായി വിരിയുന്നു. മൂന്ന് കോണുകളുള്ള വിത്തുകൾക്ക് ഏകദേശം 2 മി.മീ. നീളമുണ്ടായിരിക്കും.[4][5] വിത്തുകൾ മൂത്തുകഴിയുമ്പോൾ പച്ചയിൽ നിന്ന് ഇരുണ്ട തവിട്ടുനിറം പ്രാപിക്കുന്നു.
വടക്കൻ ഓസ്ട്രേലിയയിൽ, മലങ്കുറുന്തോട്ടി ഒരു അധിനിവേശ കളയാണ്. കാലിഗ്രാഫ പാന്തെറിന എന്ന മെക്സിക്കൻ തദ്ദേശവാസിയായ വണ്ടിനെ ഉപയോഗിച്ചാണ് ഇതിനെ നിയന്ത്രിച്ചത്.[6]
ഒരടി മാത്രം ഉയരത്തിൽ വളരുന്ന വളരെ ശാഖകളുള്ള ഒരു സസ്യം ആണിത്. വലിപ്പത്തിൽ വ്യത്യാസമുള്ള ഇലകൾ കുന്തമുനയോടുകൂടി കാണപ്പെടുന്നു. ഇലകളുടെ കക്ഷങ്ങളിൽ നിന്നാണ് പൂക്കൾ ഉണ്ടാകുന്നത്, ബട്ടർക്കപ്പ് ആകൃതിയിൽ മഞ്ഞ നിറത്തിലുള്ള പൂക്കൾ (അപൂർവ്വമായി വെളുത്തവയും) ഒറ്റയ്ക്കോ അല്ലെങ്കിൽ ജോഡികളായോ കാണപ്പെടുന്നു. ഓരോ പുഷ്പത്തിനും അഞ്ച് വിളറിയ മഞ്ഞ, മഞ്ഞ, അല്ലെങ്കിൽ ഇളം ഓറഞ്ച് ദളങ്ങൾ 6-9 മില്ലീമീറ്റർ നീളത്തിൽ കാണപ്പെടുന്നു. പ്രധാനമായി വേനൽക്കാലത്തു പൂവിടുന്ന ഇവ കാലാവസ്ഥ അനുകൂലമാണെങ്കിൽ വർഷം മുഴുവൻ പൂവിടാം.