മലിൻഡി മറൈൻ ദേശീയോദ്യാനം | |
---|---|
Location | മലിൻഡി, കെനിയ |
Nearest city | മൊംബാസ |
Governing body | Kenya Wildlife Service |
www |
മലിൻഡി ദേശീയോദ്യാനം, കെനിയൻ തീരത്തുനിന്നകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു മറൈൻ ദേശീയോദ്യാനമാണ്. ആഫ്രിക്കയിലെ ഏറ്റവും പഴയ മറൈൻ ഉദ്യാനമെന്ന പദവി ഇത് അവകാശപ്പെടുന്നു.
മൊംബാസയിൽ നിന്ന് 118 കിലോമീറ്റർ വടക്കുമാറി, മലിൻഡിയിലാണ് ഈ ദേശീയദ്യാനം സ്ഥിതി ചെയ്യുന്നത്. കെനിയ വൈൽഡ് ലൈഫ് സർവീസിന്റെ സംരക്ഷണത്തിലാണ് ഈ ദേശീയോദ്യാനം. ഈ മറൈൻ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങൾ, പവിഴപ്പുറ്റുകളും, ഉഷ്ണമേഖലാ മത്സ്യങ്ങളും ബറാക്കുഡ, കടലാമ, ഡോൾഫിൻ എന്നിവയുമാണ്.