മല്ലിക യൂനുസ്മലയാള ഭാഷയ്ക്ക് നിരവധി നോവലുകൾ സമ്മാനിച്ച ഒരു സാഹിത്യകാരിയാണ്. 1981 ൽ മാമ്മൻ മാപ്പിള സാഹിത്യ അവാർഡ് നേടിയ ഉപാസന എന്ന നോവലിലൂടെയാണ് അവർ ആദ്യമായി ജനശ്രദ്ധ നേടിയത്. ഈ നോവലിന്റെ ചലച്ചിത്ര ഭാഷ്യമായി പ്രശസ്ത സംവിധായകൻ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എന്റെ ഉപാസന എന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.[1] ഭദ്രച്ചിറ്റ എന്ന ചിത്രവും 2012 ൽ പുറത്തിറങ്ങിയ കർപ്പൂര ദീപം എന്ന ചിത്രവും മല്ലികാ യൂനുസിന്റെ അതേ പേരുകളിലുള്ള നോവലുകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. 1998 ൽ നിർമ്മാണമാരംഭിച്ച കർപ്പൂര ദീപം എന്ന ചിത്രം 14 വർഷത്തിനുശേഷമാണ് പുറത്തിറങ്ങിയത്.[2]