മല്ലൂസിംഗ്

മല്ലൂസിംഗ്
പോസ്റ്റർ
സംവിധാനംവൈശാഖ്
നിർമ്മാണംനീറ്റാ ആന്റോ
രചനസേതു
അഭിനേതാക്കൾ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
മുരുകൻ കാട്ടാക്കട
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോആൻ മെഗാ മീഡിയ
വിതരണംആൻ മെഗാ മീഡിയ റിലീസ്
റിലീസിങ് തീയതി2012 മേയ് 4
രാജ്യംഇന്ത്യ
ഭാഷമലയാളം

വൈശാഖ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മല്ലൂസിംഗ്. കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ,ബിജു മേനോൻ.എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന സേതു ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ ആന്റോ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇത് കുഞ്ചാക്കോ ബോബന്റെ അമ്പതാമത്തെ ചിത്രമാണ് മല്ലൂസിംഗ് .

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

2012 ഫെബ്രുവരി ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പൃഥ്വിരാജിനെ ആയിരുന്നു ആദ്യം കുഞ്ചാക്കോ ബോബനോടൊപ്പം നായകരിൽ ഒരാളായി നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്കുമൂലം പൃഥ്വിരാജ് പിന്മാറിയതോടെ പകരം ഉണ്ണി മുകുന്ദനെ ആ വേഷത്തിലേക്ക് പരിഗണിച്ചു. ഇതു കുഞ്ചാക്കോ ബോബന്റെ അമ്പതാമത്തെ ചിത്രം കൂടിയാണിത് . പാലക്കാട്‌ , പഞ്ചാബ്, തമിഴ്നാട് എന്നവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചം ചം"  ശ്രേയ ഘോഷാൽ, കെ.ജെ. യേശുദാസ് 4:54
2. "കിങ്ങിണിക്കാറ്റ്"  ഹരിചരൺ, നവരാജ് ഹാൻസ് 4:53
3. "കാക്കാമലയിലെ"  അലക്സ്, എം. ജയചന്ദ്രൻ, നിഖിൽ രാജ് 4:37
4. "റബ് റബ് റബ്"  ശങ്കർ മഹാദേവൻ, സുചിസ്മിത, സിതാര കൃഷ്ണകുമാർ 4:36
5. "ഏക് ഓംകാർ സത്നം"  ശ്രേയ ഘോഷാൽ 2:21

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]