Syzygium zeylanicum var. ellipticum A.N.Henry, Chandrab. & N.C.Nair
Syzygium zeylanicum var. lineare Alston
Syzygium zeylanicum var. magamalayanum K.Ravik. & V.Lakshm.
ചെറിയ ഇലകളും കായ്കളുമായി കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് മലർക്കായ്മരം, (ശാസ്ത്രനാമം: syzygium zeylanicum) പൂച്ചപ്പഴം, കാട്ടുവഴന എന്നൊക്കെ ഈ സസ്യം അറിയപ്പെടുന്നു. പൂച്ചരോമം പോലെയുള്ള പൂക്കളുള്ളതിനാലാണ് പൂച്ചപ്പഴം എന്ന് ഇവ പ്രാദേശികമായി അറിയപ്പെടുന്നത്.
ഈ സസ്യം ചെറു ശാഖകളോടെ അഞ്ചുമീറ്റർ വരെ ഉയരത്തിൽ പടർന്നു വളരുന്നു. മരത്തിന്റെ ശാഖാഗ്രങ്ങളിൽ ചെറുകായ്കൾ കുലകളായി വിരിയുന്നു. ഇവയിലെ കായ്കൾ വേനൽക്കാലത്ത് പ്രത്യേകിച്ച് മേയ് മാസത്തിലാണ് പഴുക്കുന്നത്. ഭക്ഷ്യയോഗ്യമായ പഴങ്ങൾക്ക് ചെറു മധുരമുണ്ട്. അലങ്കാരസസ്യമായി വളർത്താവുന്ന ഇനമാണ് ഇവ.
ഇവയുടെ വളർച്ചയ്ക്ക് നല്ല വെയിലും ധാരാളം ജലവും ആവശ്യമാണ്. കേരളത്തിൽ ഇവ സാധാരണയായി ഉപവനങ്ങളിലും സർപ്പക്കാവുകളിലുമാണ് കാണപ്പെട്ടിരുന്നത്. ആവാസവ്യവസ്ഥയുടെ നാശം ഇവയ്ക്ക് വംശനാശ ഭീഷണി ഉയർത്തുന്നു[1]