മസാലി ബദുസ

ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ് മസാലി ബദുസ (ജനനം 1996). 2020 ലെ ബിബിസി നാടകമായ നൗട്ട്സ് + ക്രോസ്സിൽ സെഫി ഹാഡ്‌ലി ആയി അഭിനയിച്ചതിലൂടെ ഇവർ ശ്രദ്ധിക്കപ്പെട്ടു.

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റേൺ കേപ്പിൽ വളർന്ന ബദുസ ലോസ് ഏഞ്ചൽസ് കാമ്പസിലെ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ പരിശീലനം നേടി.[1]2016-ൽ ബിരുദം നേടിയ ശേഷം അവർ കൂടുതലും നാടകവേദിയിലാണ് പ്രവർത്തിച്ചിട്ടുള്ളത്. അതുപോലെ തന്നെ ദക്ഷിണാഫ്രിക്കൻ ക്രൈം ത്രില്ലറായ ട്രാക്കേഴ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇത് 2019-ലെ എം-നെറ്റിന്റെ ഏറ്റവും മികച്ച നാടകമായിരുന്നു.[2][3] 2019-ൽ റോയൽ ടെലിവിഷൻ സൊസൈറ്റി മസാലിയെ ഒരു വളർന്നുവരുന്ന താരമായും 2020-ൽ 'one to watch' എന്ന പേരിലും അവരെ വിലയിരുത്തി. [4]

ഫിലിമോഗ്രാഫി

[തിരുത്തുക]
Year Title Character Notes
2019 ട്രാക്കേഴ്സ് തണ്ടി മെയ്ക്ക്ബെ 3 എപ്പിസോഡുകൾ
ഭായ്സ് കഫെ താണ്ടി ഫിലിം
ദി ഫൈറ്റർ ലെരാറ്റോ ഹ്രസ്വചിത്രം
2020 നൗട്ട്സ് + ക്രോസ്സെസ് സെഫി ഹാഡ്‌ലി പ്രധാന റോൾ

അവലംബം

[തിരുത്തുക]
  1. "Noughts and Crosses stars on racism, privilege and working with Stormzy". inews.co.uk (in ഇംഗ്ലീഷ്). Retrieved 2020-03-08.
  2. ""The journey of Sephy is just beautiful to me": Masali Baduza on her new role in BBC One's Noughts and Crosses". Royal Television Society (in ഇംഗ്ലീഷ്). 2020-03-05. Retrieved 2020-03-08.
  3. Reporter, T. M. O. (2019-11-20). "Trailblazing Trackers is M-Net's top-performing show for 2019". The Media Online (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-02-26. Retrieved 2020-03-08.
  4. "Ones to watch: TV's rising stars". Royal Television Society (in ഇംഗ്ലീഷ്). 2019-10-31. Retrieved 2020-03-08.

പുറംകണ്ണികൾ

[തിരുത്തുക]