മഹാമേഘവാഹനസാമ്രാജ്യം | |||||||||
---|---|---|---|---|---|---|---|---|---|
ബി.സി.ഇ രണ്ടാം നൂറ്റാണ്ട് അല്ലെങ്കിൽ ഒന്നാം നൂറ്റാണ്ട്–സി.ഇ നാലാം നൂറ്റാണ്ട് | |||||||||
മതം | ജൈനമതം | ||||||||
ഭരണസമ്പ്രദായം | രാജവാഴ്ച | ||||||||
ചരിത്രം | |||||||||
• Established | ബി.സി.ഇ രണ്ടാം നൂറ്റാണ്ട് അല്ലെങ്കിൽ ഒന്നാം നൂറ്റാണ്ട് | ||||||||
• Disestablished | സി.ഇ നാലാം നൂറ്റാണ്ട് | ||||||||
| |||||||||
Today part of | ഇന്ത്യ |
മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം, ബി.സി.ഇ രണ്ടാം അല്ലെങ്കിൽ ഒന്നാം നൂറ്റാണ്ട് മുതൽ സി.ഇ നാലാം നൂറ്റാണ്ടിന്റെ ആരംഭം വരെ കലിംഗം ഭരിച്ചിരുന്ന ഒരു പുരാതനസാമ്രാജ്യമായിരുന്നു മഹാമേഘവാഹനസാമ്രാജ്യം.[1] [2] ബി.സി.ഇ ഒന്നാം നൂറ്റാണ്ടിൽ, മഹമേഘവാഹന എന്നു പേരുള്ള ഒരു ഛേദിരാസ്ത്ര (ചെതരത്ത എന്നും അറിയപ്പെടുന്ന ചേദിരാജ്യത്തിലെ) രാജാവ് [3] കലിംഗവും കോസലവും കീഴടക്കി. മഹാമേഘവാഹന രാജവംശത്തിലെ മൂന്നാമത്തെ ഭരണാധികാരിയായ ഖരവേലന്റെ സമയത്ത് ദക്ഷിണകോസലം മഹാമേഘവാഹനരാജ്യത്തിന്റെ ഒരു ഘടകമായി മാറി. അദ്ദേഹം ജൈനമതത്തെ, പ്രോത്സാഹിപ്പിച്ചു.[4] [5] ഹാഥിഗുംഫ ലിഖിതത്തിലൂടെയാണ് അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്.
സി.ഇ 2-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണ കോസാലത്തിനെ ശതവാഹന രാജവംശത്തിലെ ഗൗതമിപുത്ര ശതകർണി കീഴടക്കി. സി.ഇ രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ കോസലം ശതവാഹനരുടെ അധീനത്തിലായിരുന്നു.സമുദ്രഗുപ്തൻ തന്റെ ദക്ഷിണാപഥ പര്യവേഷണ വേളയിൽ കോസലത്തിലെ മഹേന്ദ്രനെ പരാജയപ്പെടുത്തി. മഹേന്ദ്രൻ മേഘവാഹനരാജവംശത്തിൽ പെട്ടയാളാണെന്ന് കരുതപ്പെടുന്നു. തൽഫലമായി, സി.ഇ നാലാം നൂറ്റാണ്ടിൽ ദക്ഷിണകോസലം ഗുപ്തസാമ്രാജ്യത്തിന്റെ ഭാഗമായി മാറി. [1] [6]
ഗുണ്ടപ്പള്ളിയിൽ നിന്നുള്ള ലിഖിതത്തിൽ അമരാവതി പ്രദേശം ഭരിച്ച സദരാജവംശം സ്വയം മഹാമഘവാഹന കുടുംബത്തിൽപ്പെട്ട കലിംഗ മഹിസാക രാജ്യങ്ങളിലെ മഹാരാജാക്കന്മാരാണ് തങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നു. [7]
ഉദയഗിരി, ഖണ്ഡഗിരി ഗുഹകൾ എന്നിവ മഹാമേഘവാഹനരാജവംശകാലഘട്ടത്തിലെ കലാശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ്. ഈ ഗുഹകൾ ബി.സി.ഇ രണ്ടാം നൂറ്റാണ്ടിൽ ഖരവേല രാജാവിന്റെ ഭരണകാലത്താണ് നിർമ്മിച്ചത്. ഉദയഗിരിയിൽ 18 ഗുഹകളും ഖണ്ടഗിരിയിൽ 15 ഗുഹകളുമാണുള്ളത്. ഉദയഗിരിഗുഹകളിലെ ഹാഥിഗുംഫ ഗുഹയിലാണ് ("ആന ഗുഹ") കലിംഗ രാജാവായ രാജ ഖരവേല രേഖപ്പെടുത്തിയ ഹതിഗുമ്പ ലിഖിതം. ജൈനരുടെ നാമകർ മന്ത്രത്തിൽ തുടങ്ങി ബ്രാഹ്മി അക്ഷരങ്ങളിൽ കൊത്തിയ പതിനേഴ് വരികളാണ് ഹാഥിഗുംഫ ലിഖിതത്തിലുള്ളത്. ഉദയഗിരിഗുഹകളിൽ, ഹാഥിഗുംഫ (ഗുഹ 14), ഗണേശഗുംഫ (ഗുഹ 10) എന്നീ ഗുഹകൾ അറിയപ്പെടുന്നത് അവയിലെ ശില്പങ്ങളുടെ കലാമൂല്യത്തിന്റേയും ചരിത്രപരവുമായ പ്രാധാന്യത്താലാണ്. റാണി കാ നൗർ (രാജ്ഞിയുടെ കൊട്ടാരം എന്നറിയപ്പെടുന്ന ഗുഹ, ഗുഹ 1) വിപുലമായി കൊത്തിയെടുത്ത ശില്പകലകളാൽ അലങ്കരിച്ചിരിക്കുന്നു. ഖണ്ഡഗിരി ഗുഹകളിലെ അനന്ത ഗുഹയിൽ (ഗുഹ 3) സ്ത്രീകൾ, ആനകൾ, കായികതാരങ്ങൾ എന്നിവയുടെ കൊത്തുപണികൾ ചിത്രീകരിക്കുന്നു.