മഹാലക്ഷ്മി ക്ഷേത്രം, മുംബൈ

ക്ഷേത്രകവാടം

മുംബൈ നഗരത്തിൽ മഹാലക്ഷ്മി പ്രദേശത്ത് ഭുല്ലാഭായി ദേശായി റോഡിൽ സ്ഥിതി ചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് മഹാലക്ഷ്മി ക്ഷേത്രം. മുംബൈയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. മുംബൈ നഗരത്തിന്റെ ഐശ്വര്യം ഇവിടുത്തെ ഭഗവതിയായ മുമ്പാ ലക്ഷ്മി ആണെന്ന് വിശ്വാസികൾ കരുതുന്നു.

ചരിത്രം

[തിരുത്തുക]
മഹാലക്ഷ്മി ക്ഷേത്രം, 1850-1870 കാലഘട്ടത്തിലെടുത്ത ചിത്രം

1785-ൽ വില്യം ഹോൺബി ബോംബേ ഗവർണർ ആയിരിക്കുമ്പോൾ, വർളി-മലബാർ ഹിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുവാനുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ക്ഷേത്രത്തിന്റെ തുടക്കം[1]. ഇവിടുത്തെ കടൽ ഭിത്തിയുടെ ചില ഭാഗങ്ങൾ രണ്ടുപ്രാവശ്യം തകർന്നു കഴിഞ്ഞപ്പോൾ, രാംജി ശിവജി പ്രഭു എന്ന പേരുള്ള ചീഫ് എൻജിനീയർ വർളിക്ക് സമീപം കടലിൽ മൂന്ന് ദേവീ വിഗ്രഹങ്ങൾ സ്വപ്നം കണ്ടു. തുടർന്നുള്ള തിരച്ചിലിൽ ആ വിഗ്രഹങ്ങൾ കണ്ടെടുക്കുകയും അതിനായി ഒരു ക്ഷേത്രം പണിയുകയും ചെയ്തു. 1831 ൽ ഹിന്ദു വ്യാപാരിയായ ധക്ജി ദാദാജി (1760-1846) ആണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നും പറയപ്പെടുന്നു. അവിടെ മഹാലക്ഷ്മി പ്രധാന പ്രതിഷ്ഠയായും മഹാകാളി, മഹാസരസ്വതി എന്നി ഭഗവതിമാർ ഇരു വശത്തുമായും പ്രതിഷ്ഠിച്ചു[2].

നിർമ്മിതി

[തിരുത്തുക]

വളരെ മനോഹരമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണ് മഹാലക്ഷ്മി ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിലേക്കു നയിക്കുന്ന പ്രധാന കവാടം അലങ്കരിച്ചിട്ടുണ്ട്. സ്വർണ്ണ വളകൾ, മുത്ത് കൊണ്ടുള്ള നെക്ലേസ്, മൂക്കുത്തി, പൂവ് എന്നിവ കൊണ്ട് മഹാലക്ഷ്മിയുടെ പ്രതിഷ്ഠ അലങ്കരിച്ചിരിക്കുന്നു. ഭഗവതിയുടെ ഇരുവശത്തുമുള്ള മഹാകാളി, മഹാസരസ്വതി എന്നിവരുടെ പ്രതിഷ്ഠകളും ആഭരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട് [3].

നവരാത്രി

[തിരുത്തുക]

നവരാത്രിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വളരെ തിരക്കേറിയ ഈ സമയത്ത് ദൂരദേശങ്ങളിൽ നിന്നും ഭക്തർ എത്തുന്നു[4]. വേണ്ടി അലങ്കരിച്ചിരിക്കുന്ന ക്ഷേത്രത്തിലേക്ക് ദൂരെയുള്ള നിന്ന് ഭക്തർ എത്താറുണ്ട്. ഭഗവതിയ്ക്ക് തേങ്ങ, പൂവ്, മധുര പലഹാരങ്ങൾ തുടങ്ങിയവ അർപ്പിക്കുവാനായി അവർ മണിക്കൂറുകളോളം വരി നിൽക്കുന്നു.

അവലംബം

[തിരുത്തുക]

ഇതും കൂടി കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]