മഹിന്ദ യാപ അബേവർധന എം.പി | |
---|---|
මහින්ද යාපා අබේවර්ධන மகிந்த யாப்பா அபேவர்தன | |
പാർലമെൻ്റ് സ്പീക്കർ (21ആം) | |
പദവിയിൽ | |
ഓഫീസിൽ 20 ആഗസ്റ്റ് 2020 | |
Deputy | രഞ്ജിത് സിയമ്പലപിടിയ അജിത് രാജപക്സെ |
മുൻഗാമി | കരു ജയസൂര്യ |
പാർലമെൻ്ററി കാര്യ മന്ത്രി | |
ഓഫീസിൽ ഫെബ്രുവരി 2015 – മെയ് 2015 | |
മുൻഗാമി | സുമേധ ജയസേന |
പിൻഗാമി | ലക്ഷ്മൺ യാപ അബേവർധന |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബെരഗാമ, മാതര, ബ്രിട്ടീഷ് സിലോൺ (ഇപ്പോൾ ശ്രീലങ്ക) | 10 ഒക്ടോബർ 1945
ദേശീയത | ശ്രീലങ്കൻ |
രാഷ്ട്രീയ കക്ഷി | ശ്രീലങ്ക പൊതുജന പെരുമുന |
മറ്റ് രാഷ്ട്രീയ അംഗത്വം | ശ്രീലങ്ക പീപ്പിൾസ് ഫ്രീഡം അലയൻസ്, യുണൈറ്റഡ് നാഷണൽ പാർട്ടി. |
കുട്ടികൾ | 5 |
അൽമ മേറ്റർ | യൂണിവേഴ്സിറ്റി ഓഫ് കൊളംബോ, രാഹുല കോളേജ്, മാതര, തെല്ലിജാവില സെൻട്രൽ കോളേജ് |
ജോലി | ഭൂവുടമ |
തൊഴിൽ | രാഷ്ട്രീയക്കാരൻ |
ഒരു ശ്രീലങ്കൻ രാഷ്ട്രീയക്കാരനും ഭൂവുടമയുമാണ് മഹിന്ദ യാപ്പ അബേവർധന (ജനനം: 10 ഒക്ടോബർ 1945). ശ്രീലങ്കൻ പാർലമെന്റിന്റെ ഇപ്പോഴത്തെ (2022) സ്പീക്കറാണ് അദ്ദേഹം. [1]
1983ൽ മാതരയിലെ ഹക്മാനയിൽ നിന്ന് യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ എം പി ആയി ആദ്യമായി പാർലമെന്റിലെത്തിയ അദ്ദേഹം 30 വർഷത്തിലേറെയായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ സജീവമാണ്. [2]
ശ്രീലങ്കയിൽ പുതിയ പ്രവിശ്യാ കൗൺസിൽ സംവിധാനം സ്ഥാപിക്കുന്നതിനായി 1987 ലെ ഇന്ത്യ-ശ്രീലങ്ക കരാറിനെ അന്ന് ഒരു യുവ എംപിയായിരുന്ന മഹിന്ദ യാപ അബേവർധന തുറന്ന് വിമർശിച്ചിരുന്നു . അദ്ദേഹം കമ്ബുരുപിറ്റിയയിലെ അംഗമായ ചന്ദ്രകുമാര വിജയ ഗുണവർധനയ്‌ക്കൊപ്പം പാർലമെന്റിൽ ബില്ലിനെതിരെ വോട്ട് ചെയ്തു. അന്ന് ആ ബില്ലിനെ എതിർത്ത് ഈ രണ്ട് എം പി മാർ മാത്രമേ വോട്ട് ചെയ്തിരുന്നുള്ളു. പാർട്ടി ചട്ടങ്ങൾ ലംഘിച്ച് ബില്ലിന് എതിരെ വോട്ട് ചെയ്തതിന് അദ്ദേഹത്തെ പിന്നീട് അന്നത്തെ ശ്രീലങ്കൻ രാഷ്ട്രപതി ജെആർ ജയവർധന പാർലമെന്റ് സീറ്റിൽ നിന്ന് പുറത്താക്കി.
പിന്നീട് അദ്ദേഹം ഗാമിനി ദിസനായകെ, ലളിത് അതുലത്മുതലി (ഇരുവരും ഇന്തോ-ശ്രീലങ്ക കരാറിന് എതിരായിരുന്നു) എന്നിവരുമായി കൈകോർത്തു. അവരോടൊപ്പം ചേർന്ന് യുണൈറ്റഡ് നാഷണൽ പാർട്ടി വിട്ട് ഡെമോക്രാറ്റിക് യുണൈറ്റഡ് നാഷണൽ ഫ്രണ്ട് അല്ലെങ്കിൽ 'രാജലിയ-ഫ്രണ്ട്' രൂപീകരിച്ചു. മഹിന്ദ യാപ്പ അബേവർധന പിന്നീട് DUNF-ന്റെ കീഴിൽ ദക്ഷിണ പ്രവിശ്യാ കൗൺസിലിലേക്ക് മത്സരിച്ച് വിജയിച്ചു. തുടർന്ന് 1993-ൽ തെക്കൻ പ്രവിശ്യാ കൗൺസിലിന്റെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1994-ൽ ദക്ഷിണ പ്രവിശ്യാ കൗൺസിലിന്റെ മുഖ്യമന്ത്രിയായി. രണ്ടുതവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1994 മുതൽ 2001 വരെ മുഖ്യമന്ത്രിയായി. 5 വർഷത്തിലേറെയായി അവഗണിക്കപ്പെട്ടു കിടന്ന രാജ്യത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഏറ്റവും വിജയിച്ച തെക്ക് നിന്നുള്ള മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം.
2001 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം ഓഫീസ് ഉപേക്ഷിച്ച് പ്രതിപക്ഷ എംപിയായി. എംപിയായിട്ട് 2004 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. 2004-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ആരോഗ്യ സംരക്ഷണ ഡെപ്യൂട്ടി മന്ത്രിയും പിന്നീട് സാംസ്കാരിക കാര്യ, ദേശീയ പൈതൃക കാബിനറ്റ് മന്ത്രിയുമായി. 2010 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം കൃഷി മന്ത്രിയായി നിയമിതനായി. വർഷങ്ങളോളം കൃഷി മന്ത്രിയായി അധികാരത്തിലിരുന്ന അദ്ദേഹം 2013 ൽ ഇറ്റലിയിലെ റോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ എഫ്എഒ കോൺഫറൻസിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ [3] -ാമത് സെഷനിൽ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 2015-ൽ അദ്ദേഹം വീണ്ടും പാർലമെന്ററി കാര്യ മന്ത്രിയായി കുറച്ച് കാലത്തേക്ക് നിയമിതനായി - അദ്ദേഹം രാജിവച്ച് പ്രതിപക്ഷത്ത് ചേരുന്നതുവരെ.
ശ്രീലങ്കൻ പാർലമെന്റിൽ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസിന് വേണ്ടിയുള്ള മത്താര ജില്ലയുടെ പ്രതിനിധിയാണ് അദ്ദേഹം. ദെഹിവാലയിലെ കലുബോവിളയിലാണ് താമസം .
സിഗരറ്റ് നിർമ്മാണത്തിന്റെയും വ്യാപാരത്തിന്റെയും കുത്തകയുള്ള ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ (BAT) അനുബന്ധ സ്ഥാപനമായ സിലോൺ ടുബാക്കോ കമ്പനി PLC (CTC) യുടെ ഒരു സാമൂഹിക നിക്ഷേപ പദ്ധതിയായ സുസ്ഥിര കാർഷിക വികസന പരിപാടി (SADP) മഹീന്ദ യാപ്പ കൃഷി മന്ത്രിയായിരുന്ന കാലത്ത് പ്രോത്സാഹിപ്പിച്ചു. [4]അദ്ദേഹം 2014-ൽ CTC-യുടെ ഫാർമർ അപ്രീസിയേഷൻ അവാർഡ് ചടങ്ങിൽ പങ്കെടുത്ത് കൊണ്ടും. 2017 ജൂണിൽ മറ്റൊരു പാർലമെന്റ് അംഗമായ ബുദ്ധിക പതിരണ, ഒരു പാർലമെന്ററി സംവാദത്തിനിടയിലെ CTC യുടെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) പ്രവർത്തനങ്ങളിൽ ഉള്ള മഹിന്ദ യാപ്പയുടെ ഇടപെടലിനെ വിമർശിച്ചു. [4]ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ടുബാക്കോ കൺട്രോൾ (എഫ്‌സിടിസി), പുകയില നിയന്ത്രണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള കൺവെൻഷൻ, ആർട്ടിക്കിൾ 13, 5.3 എന്നിവ ഒപ്പിട്ട രാജ്യങ്ങൾ സ്പോൺസർഷിപ്പ്, സിഎസ്ആർ പ്രവർത്തനങ്ങൾ, പുകയില വ്യവസായവുമായി സർക്കാർ ഉദ്യോഗസ്ഥരുടെയും ഏജൻസികളുടെയും ഇടപെടലുകൾ എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. ശ്രീലങ്കയിലെ പുകയിലയുടെയും മദ്യത്തിന്റെയും പ്രധാന നിയമ ചട്ടക്കൂടായ NATA ആക്‌ട്, "നിർമ്മാതാക്കളുടെ പ്രതിച്ഛായ" പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ പുകയിലയുടെ പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ നിരോധിക്കുന്നു. 2011-ൽ തന്റെ കാലാവധിയുടെ തുടക്കത്തിൽ, സർക്കാർ പുകയില കൃഷി നിരോധിക്കുമെന്നും പുകയില കർഷകരെ ഭക്ഷ്യവിളകളിലേക്ക് പരിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. എന്നിരുന്നാലും, അദ്ദേഹം കൃഷി മന്ത്രിയായിരിക്കുമ്പോഴോ 2020 ജൂലൈയിലോ നിർദ്ദേശിച്ച നിരോധനം ഒരിക്കലും നടപ്പാക്കിയിട്ടില്ല.[4]