മഹെഷ് ദത്താനി | |
---|---|
തൊഴിൽ | നാടകകൃത്ത്, സംവിധായകൻ, അഭിനേതാവ് |
പൗരത്വം | ഇന്ത്യക്കാരൻ |
പഠിച്ച വിദ്യാലയം | സേൻറ്റ് ജൊസെഫ്സ് കോളേജ്, ബാൻഗ്ലൂർ |
അവാർഡുകൾ | സാഹിത്യ അക്കാദമി പുരസ്കാരം |
വെബ്സൈറ്റ് | |
http://www.maheshdattani.com/ |
ഒരു ഇന്ത്യൻ നാടകകൃത്തും നടനും സംവിധായകനും കഥാകൃത്തും ആണ് മഹെഷ് ദത്താനി (Mahesh Dattani) (ജനനം: 7 ആഗസ്റ്റ് 1958). ഇംഗ്ലീഷ് നാടകകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ആദ്യമായി ലഭിച്ചത് ഇദ്ദേഹത്തിനാണ്.[1] അരവിന്ദ് ഗൌർ, അലിക്ക് പദംസീ, ലിലെറ്റ് ദുബേയെ പോലുള്ള പ്രശസ്തരായ പല സംവിധായകർ ഇദ്ദേഹത്തിന്റെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഫൈനല് സോലുഷൻസ്, ഡാൻസ് ലൈക് എ മാൻ, ബ്രേവ്ലി ഫൌഘ്റ്റ് ദ ക്വീൻ, ഓൺ എ മഗ്ഗി നൈറ്റ് ഇൻ മുംബൈ, താര, തേർട്ടി ഡേയ്സ് ഇൻ സെപ്റ്റംബർ, ദ മര്ടെർ ദാറ്റ് നെവെർ വാസ് എന്നി നാടകങ്ങൾ പ്രശസ്തമാണ്.
ബങ്കളൂരുവിൽ ജനിച്ച ദത്താനി ബാല്ദ്വിൻ ബോയ്സ് ഹൈസ്കൂളിലും പിന്നീട് സൈന്റ് ജോസഫ്‌സ് കോളേജിലുമാണ് പഠിച്ചത്. അദ്ദേഹത്തിനു ചരിത്രം, ധനശാസ്‌ത്രം, രാഷ്ട്രതന്ത്രം എന്നിവയിൽ ബിരുദവും, മാർക്കറ്റിംഗ് അട്വേർതിസിങ്ങിലും ബിരുദാനന്തരബിരുദവും ഉണ്ട്. അമെരിക്കൻ നാടകൃത്തായ എഡ്വേർഡ് അൽബീയുടെ ഹൂസ് അഫ്രൈഡ് ഓഫ് വിർജിനിയ വൂൾഫ് എന്ന നാടകം ദത്താനിക്ക് എഴുതാൻ പ്രചോദനമായി. ഗുജറാത്തി നാടകകൃത്തായ മധു റായിയുടെ 'കുമാര്നി ആഗാഷി' എന്ന നാടകം ഇദ്ദേഹത്തിനു നാടകരചനയിലേക്കു തിരിയാൻ പ്രോത്സാഹനമായി.