ചൈനയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു സൂഫി ഗുരുവും, വിപ്ലവകാരിയുമാണ് മാ യുഅൻ ചാങ് (ചൈനീസ് : 馬元章). നക്ഷബന്ദിയ്യ ജഹ്‌റിയ്യ സൂഫികളിൽ പ്രധാനിയാണിദ്ദേഹം.[1]
ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് "മാ യുഅൻ ചാങ്" ജനിച്ചത്. പിതാവ് "മാ ഷിലിൻ" പ്രസിദ്ധ സൂഫി ഗുരു മാ ഹൊയ്‌ലോങിന്റെ അനുചരരിൽ പെട്ട ആളാണ്. ചിങ് രാജ വംശത്തിനെതിരെ ജഹ്‌രിയ്യ സൂഫികൾ നടത്തിയ വിപ്ലവത്തിലെ പ്രധാന കണ്ണിയായിരുന്നു ഇദ്ദേഹം.
ഈയൊരു പാശ്ചാത്തലം ചെറുപ്പ കാലം തൊട്ടേ സൂഫിസത്തിൽ പഠനം നടത്താൻ "മാ യുഅൻ ചാങ്ങിനെ" പ്രേരിതമാക്കി. നക്ഷബന്ദിയ്യ ജഹ്‌റിയ്യ സൂഫികളിലെ പ്രധാനിയായി ഇദ്ദേഹം മാറി. ബായ് ലാങ് വിപ്ലവത്തിന് നേതൃത്വം നൽകിയ സൂഫി ഗുരുക്കന്മാരിൽ പ്രമുഖനാണ് "മാ യുഅൻ". [2]
1920 ലെ ഹൈ യുഎൻ ഭൂകമ്പത്തിൽ തകർന്ന പള്ളിക്കടിയിൽ പെട്ടായിരുന്നു ഇദ്ദേഹത്തിൻറെ മരണം. മരണമടഞ്ഞവരിൽ ഇദ്ദേഹത്തിൻറെ മകനുമുൾപ്പെടുന്നു. [3]