മേരി ഗ്ലീഡ് ടുട്ടിയറ്റ് | |
---|---|
ജനനം | ന്യൂപോർട്ട്, ഐൽ ഓഫ് വൈറ്റ്, ഇംഗ്ലണ്ട് | 11 ഡിസംബർ 1846
മരണം | 21 സെപ്റ്റംബർ 1923 ഈലിംഗ്, ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 76)
തൂലികാ നാമം | മാക്സ്വെൽ ഗ്രേ |
തൊഴിൽ | നോവലിസ്റ്റ്, കവയിത്രി, ആഖ്യാതാവ്. |
ശ്രദ്ധേയമായ രചന(കൾ) | ദ സൈലൻസ് ഓഫ് ഡീൻ മെയ്റ്റ്ലാന്റ്‍ |
മേരി ഗ്ലീഡ് ടുട്ടിയറ്റ് (ജീവിതകാലം: 11 ഡിസംബർ 1846 - 21 സെപ്റ്റംബർ 1923) മാക്സ്വെൽ ഗ്രേ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന, ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രിയുമായിരുന്നു. ദി സൈലൻസ് ഓഫ് ഡീൻ മെയ്റ്റ്ലാൻഡ് എന്ന 1886 ലെ നോവലിന്റെ രചയിതാവെന്ന നിലയിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
സർജൻ ഫ്രാങ്ക് ബാംഫിൽഡ് ടുട്ടിയറ്റിന്റെയും ഭാര്യ എലിസബത്തിന്റേയും (മുമ്പ് ഗ്ലീഡ്) മകളായി ഐൽ ഓഫ് വൈറ്റിലെ ന്യൂപോർട്ടിലാണ് ടുട്ടിയറ്റ് ജനിച്ചതും വളർന്നതും. കൂടുതലായും സ്വയം വിദ്യാഭ്യാസം നേടിയ മേരി പ്രായപൂർത്തിയായപ്പോൾ ലണ്ടൻ, ഇംഗ്ലണ്ടിന്റെ മറ്റ് പല ഭാഗങ്ങൾ, സ്വിറ്റ്സർലാൻഡിലെ യെവർഡൺ-ലെസ്-ബെയിൻസ്[1] എന്നിവ സന്ദർശിച്ചിരുന്നെങ്കിലും ഒരു എഴുത്തുകാരിയെന്ന നിലയിൽ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ആസ്തമ, സന്ധിവാതം[2] എന്നിവയാൽ നിരന്തരം ശരീരം ദുർബലപ്പെടുത്തപ്പെടുന്ന അസുഖം അവർക്ക് അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ, സ്ഥിരീകരിക്കപ്പെട്ട ഒരു രോഗിയായി വിശേഷിപ്പിച്ച അവർക്ക് ഒരു ദിവസം രണ്ടുമുതൽ മൂന്ന് മണിക്കൂറിൽ കൂടുതൽ കിടക്കയിൽ നിന്ന് എഴുന്നൽക്കാൻ പോലും സാധിച്ചിരുന്നില്ല. ഒരു സോഫയിൽ കിടന്നാണ് അവർ സാഹിത്യരചന നടത്തിയത്.[3]
ആദ്യം പൈൽ സ്ട്രീറ്റിലും (ദ ലാസ്റ്റ് സെൻറൻസ് വരെയുള്ള രചന)[4] പിന്നീട് കാസിൽ റോഡിലുമായുള്ള[5] ന്യൂപോർട്ടിലെ ഭവനത്തിൽ ജീവിതത്തിന്റെ ഭൂരിഭാഗവും ഒതുങ്ങിക്കൂടിയിരുന്ന അവർ, വാഹനത്തിലോ ബാത്ത് ചെയറിലോ മാത്രമാണ് ഇടയ്ക്കിടെയുള്ള യാത്രകൾ നടത്തിയിരുന്നത്.[6] അത്തരമൊരു യാത്രാവേളയിൽ അവർ അമേരിക്കൻ എഴുത്തുകാരനായ വോൾകോട്ട് ബാലെസ്റ്റിയറെ സന്ദർശിച്ചു. അദ്ദേഹവും കുടുംബവും ബ്ലാക്ക്ഗാംഗിൽ താമസിക്കുമ്പോൾ സഹോദരി റുഡ്യാർഡ് കിപ്ലിംഗിനെ വിവാഹം കഴിച്ചിരുന്നു.[7] ബാലെസ്റ്റിയറുടെ അകാല മരണത്തിനുശേഷം 1893 -ലെ അവരുടെ നോവൽ ദി ലാസ്റ്റ് സെൻറൻസ് അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ടു.
സ്ത്രീകളുടെ അവകാശങ്ങളിൽ അതിയായ താൽപ്പര്യമുണ്ടായിരുന്ന അവർ, വനിതാ വോട്ടവകാശ ബില്ലിനെ[8] പിന്തുണച്ച് അപേക്ഷിച്ച നിരവധി എഴുത്തുകാരിൽ ഒരാളായിരുന്നതുപോലെതന്നെ അവരുടെ നിരവധി നോവലുകളിൽ അത്തരം വിഷയങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.[9] 1895 -ൽ പിതാവിന്റെ മരണശേഷം, വെസ്റ്റ് റിച്ച്മണ്ടിലേക്ക് താമസം മാറിയ അവർ, 1923 -ൽ 76 വയസ്സുള്ളപ്പോൾ ഈലിംഗിൽവച്ച് മരിക്കുന്നതുവരെ ലണ്ടനിൽ തുടർന്നിരുന്നു.[10]
മേരി ടുട്ടിയറ്റ് തന്റെ സാഹിത്യജീവിതം ആരംഭിച്ചത്, അറ്റലാന്ത ഉൾപ്പെടെയുള്ള വിവിധ ആനുകാലികങ്ങളിൽ[11] ഉപന്യാസങ്ങൾ, കവിതകൾ, ലേഖനങ്ങൾ, ചെറുകഥകൾ എന്നിവ സംഭാവന ചെയ്തുകൊണ്ടായിരുന്നു.
ആദ്യ നോവലായ ബ്രോക്കൺ ട്രൈസ്റ്റ് 1879 -ൽ മിതമായ നിരൂപണങ്ങളോടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും 1886 -ലെ ദ സൈലൻസ് ഓഫ് ഡീൻ മൈറ്റ്ലാൻഡ് ("ശക്തവും ആകർഷണീയവുമായ കഥയോടൊപ്പം നിരൂപകരും പൊതുജനങ്ങളും പ്രശംസിക്കുകയും ചെയ്തു"[12]) പ്രസിദ്ധീകരിക്കപ്പെട്ടതോടെ മേരി ടുട്ടിയറ്റ് നിരൂപക പ്രശംസയോടൊപ്പം ജനകീയവുമായ വിജയവും നേടി.[13]
ഒരു സാങ്കൽപ്പിക ഐൽ ഓഫ് വൈറ്റ് പശ്ചാത്തലമാക്കിയിരിക്കുന്ന സൈലൻസ് ഓഫ് ഡീൻ മൈറ്റ്‌ലാൻഡിലും മേരി ടുട്ടിയറ്റിന്റെ മറ്റ് നോവലുകളിലും ന്യൂപോർട്ട്, കാൾബൺ, സ്വൈൻസ്റ്റൺ, ബ്രേഡിംഗ്, അരിറ്റൺ എന്നീ സ്ഥലങ്ങൾ "ഓൾഡ്പോർട്ട്", "മാൽബൺ", "സ്വെയ്‌നെസ്റ്റോൺ", "ബാർലിംഗ്" "ആർഡൻ" എന്നിവയായി അവതരിപ്പിക്കപ്പെടുന്നു. അവർ നിരവധി കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്.
ഒരു വിജയകരമായ സ്റ്റേജ് നാടകമായി[14] മാറിയ സൈലൻസ് ഓഫ് ഡീൻ മൈറ്റ്‌ലാൻഡ് എന്ന നോവൽ 1914 ൽ റെയ്മണ്ട് ലോംഗ്ഫോർഡ്,[15] 1915 ൽ (സീൽഡ് ലിപ്സ് എന്ന പേരിൽ) ജോൺ ഇൻസ്,[16] 1934 ൽ ഓസ്ട്രേലിയയിൽ കെൻ ജി ഹാൾ[17] എന്നിങ്ങനെ വിവിധ വ്യക്തികൾ വിവിധ കാലങ്ങളിൽ മൂന്ന് തവണ ചലച്ചിത്രമാക്കിയിരുന്നു.