മാക്‌സ് ഡെസ്‌ഫോർ | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 19, 2018 | (പ്രായം 104)
തൊഴിൽ | Photographer |
അറിയപ്പെടുന്നത് | Flight of Refugees Across Wrecked Bridge in Korea photograph |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 1 |
പുരസ്കാരങ്ങൾ | Pulitzer Prize |
പുലിറ്റ്‌സർ പ്രൈസ് നേടിയ അമേരിക്കൻ ഛായാഗ്രാഹകനായിരുന്നു മാക്‌സ് ഡെസ്‌ഫോർ.(ജ: നവം: 8, 1913 – ഫെബ്രു:19, 2018) ഒട്ടേറെ ചരിത്ര പ്രധാന മുഹൂർത്തങ്ങൾ പകർത്തിയ ഡെസ്‌ഫോറിന്റെ കൊറിയൻ യുദ്ധ ചിത്രങ്ങളാണ് അദ്ദേഹത്തിന് പുലിറ്റ്‌സർ നേടിക്കൊടുത്തത്. കൊറിയൻ യുദ്ധകാലത്ത് ടെഡോങ് നദിക്കു കുറുകെയുള്ള തകർന്ന പാലത്തിൽ കയറിക്കൂടിയ ഭയചകിതരായ ജനങ്ങളുടെ ചിത്രം പകർത്തിയ ഡെസ്ഫോറിന്റെ ശ്രമം ഏറെ ശ്രദ്ധേയമായി. ഹിരോഷിമ ദൗത്യം കഴിഞ്ഞ് അമേരിക്കയുടെ മരിയാന ദ്വീപുകളിൽ ലാൻഡ് ചെയ്യുന്ന 'ഇനോള ഗേ' വിമാനത്തിന്റെ ചിത്രവും ഡെസ്‌ഫോർ ആണ് പകർത്തിയത്[1].
ഡെസ്ഫോർ പകർത്തിയ ഗാന്ധിജിയുടേയും നെഹ്രുവിന്റേയും ചിത്രങ്ങൾ ഇന്ത്യാക്കാർക്കു ഏറെ പരിചിതമാണ്.[2]