മാടമ്പ് ശങ്കരൻ നമ്പൂതിരി | |
![]() | |
ജനനം | കിരാലൂർ, തൃശ്ശൂർ, കേരളം, ഇന്ത്യ | ജൂൺ 21, 1941
മരണം | മേയ് 11, 2021 | (പ്രായം 79)
പൗരത്വം | ഇന്ത്യൻ |
പുരസ്കാരങ്ങൾ | മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം |
പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി (21 ജൂൺ 1941 - 11 മേയ് 2021 ). 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.[1]1983-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഇദ്ദേഹത്തിന് മഹാപ്രസ്ഥാനം എന്ന നോവലിനു ലഭിച്ചു. [2] പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.[3]. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.[4] 2021 മെയ് 11 -ന് തൃശൂരിൽ വച്ച് കോവിഡ് ബാധിച്ച് മരണമടഞ്ഞു.[5] തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡണ്ടായിരുന്നു.
<ref>
റ്റാഗ് "janma" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.