മാത്യു കളരിക്കൽ Mathew Samuel Kalarickal | |
---|---|
ജനനം | കേരളം | 6 ജനുവരി 1948
തൊഴിൽ | ഇന്റവെൻഷണൽ കാർഡിയോളജിസ്റ്റ് |
പുരസ്കാരങ്ങൾ | പദ്മശ്രീ ഡോ. ബി. സി. റോയ് പുരസ്കാരം ഡോക്ടർ ഓഫ് സയൻസ് അവാർഡ് |
ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റാണ് മാത്യു സാമുവൽ കളരിക്കൽ. [1] കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിംഗ്, കൊറോണറി സ്റ്റെന്റിംഗ്, റോട്ടാബ്ലേറ്റർ അത്രക്ടമി എന്നിവയിൽ അദ്ദേഹം പ്രാവീണ്യം നേടി. [2]
1948 ജനുവരി 6 ന് കോട്ടയത്താണ് മാത്യു കളരിക്കൽ ജനിച്ചത്. അലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു. തുടർന്ന് 1974 ൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദവും 1978 ൽ ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് എംഡിയും 1981 ൽ ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും ഡിഎം നേടി. [3]
ഇന്ത്യയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം മാത്യു ജക്കാർത്തയിലെ മെഡിസ്ട്രാ ഹോസ്പിറ്റലിലേക്കും പിന്നീട് ഒമാനിലേക്കും പോയി അവിടെ മസ്കറ്റിലെ റോയൽ ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റായി ജോലി ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ, കൊറോണറി ആഞ്ചിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ആൻഡ്രിയാസ് ഗ്രുഎംത്ജിഗിന്റെ കീഴിൽ പരിശീലനം നേടി 1985 -ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയശേഷം അദ്ദേഹം അപ്പോളോ ഹോസ്പിറ്റൽ ചെന്നൈയിൽ ചേർന്നു. [1]
മാത്യു കളരിക്കൽ ഇപ്പോൾ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലുകളിലെ ഇന്റർവെൻഷണൽ കാർഡിയോളജി ആൻഡ് കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറീസ് ഡയറക്ടറാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലെ വിസിറ്റിംഗ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് കൂടിയാണ് അദ്ദേഹം. നാഷണൽ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യയുടെ സ്ഥാപക-കൺവീനറാണ് അദ്ദേഹം. രാജ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾക്ക് പരസ്പരം പഠിക്കാനും നടപടിക്രമങ്ങളുടെ നിലവാരം സുതാര്യമാക്കാനും അന്താരാഷ്ട്ര നിലവാരം പുലർത്താനുമുള്ള ഒരു ഫോറമാണിത്. [1] 1995 മുതൽ 1997 വരെ ഏഷ്യൻ-പസഫിക് സൊസൈറ്റി ഓഫ് ഇന്റർവെൻഷണൽ കാർഡിയോളജി പ്രസിഡന്റും 1995 മുതൽ 1999 വരെ ഏഷ്യൻ-പസഫിക് സൊസൈറ്റി ഓഫ് കാർഡിയോളജി ഇന്റർവെൻഷണൽ കാർഡിയോളജി ചെയർമാനുമായിരുന്നു കളരിക്കൽ.