മാധവ സദാശിവ ഗോൾവൽക്കർ | |
---|---|
ജനനം | മധു ഫെബ്രുവരി 19, 1906 രാംടേക്ക്, നാഗ്പൂർ, മഹാരാഷ്ട്ര |
മരണം | ജൂൺ 5, 1973 | (പ്രായം 67)
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
വിദ്യാഭ്യാസം | ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |
സംഘടന(കൾ) | രാഷ്ട്രീയ സ്വയംസേവക സംഘം RSS |
അറിയപ്പെടുന്നത് | രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ, സർസംഘചാലക് |
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്നു മാധവ സദാശിവ ഗോൾവൽക്കർ. അനുയായികൾക്കിടയിൽ അദ്ദേഹംഗുരുജി എന്നറിയപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്] ജീവിതകാലത്തുടനീളവും മരണത്തിനു ശേഷവും ഒട്ടനവധി വിമർശനങ്ങൾ സ്വന്തം ആശയങ്ങളുടെ പേരിൽ അദ്ദേഹം നേരിട്ടിട്ടുണ്ട്.
1906 ഫെബ്രുവരി മാസം 19-ന് മഹാരാഷ്ട്ര സംസ്ഥാനത്തെ നാഗ്‌പൂരിനടുത്തുള്ള രാംടേക്കിൽ ഒരു മറാത്തി കാർഹഡെ ബ്രാഹ്മണ കുടുംബത്തിൽ സദാശിവറാവു, ലക്ഷ്മിബായ് എന്നിവരുടെ പുത്രനായി മാധവ സദാശിവ ഗോൾവാർക്കർ ജനിച്ചു. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം മാതാപിതാക്കളുടെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. ഈ മകനൊഴികെ ബാക്കിയെല്ലാ കുട്ടികളും ചെറുപ്രായത്തിൽത്തന്നെ മരണമടഞ്ഞിരുന്നു. സമ്പന്നരായിരുന്ന അദ്ദേഹത്തിന്റെ കുടുംബം പഠനത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. കമ്പിത്തപാൽ വകുപ്പിലെ മുൻ ഗുമസ്തനായിരുന്ന പിതാവ് സദാശിവറാവു കേന്ദ്ര പ്രവിശ്യകളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിക്കുകയും ഹൈസ്കൂളിലെ പ്രധാനാധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. പിതാവ് ജോലി സംബന്ധമായി രാജ്യമെമ്പാടും പതിവായി സ്ഥലം മാറിയതിനാൽ നിരവധി സ്കൂളുകളിലായാണ് അദ്ദേഹം വിദ്യാഭ്യാസം നിർവ്വഹിച്ചത്. ശാസ്ത്ര വിഷയങ്ങൾ പഠിച്ചിരുന്ന ഗോൾവാർക്കർ വിദ്യാർത്ഥിയെന്ന നിലയിൽ ഒരു കുശാഗ്രബുദ്ധിയും രാഷ്ട്രീയ താല്പര്യമില്ലാത്തയാളുമായിരുന്നു. കൗമാരപ്രായത്തിൽ അദ്ദേഹത്തിന്റെ മനസ്സിൽ മതം, ആത്മീയ ധ്യാനം എന്നിവ ആഴത്തിൽ വേരൂന്നി.[1][2][3][4] നാഗ്പൂരിൽ വൈദികർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹിസ്‌ലോപ്പ് കോളേജിൽ അദ്ദേഹം പഠനത്തിന് ചേർന്നു. കലാലയത്തിൽവച്ച്, ക്രിസ്തുമതത്തിന്റെ പ്രത്യക്ഷമായ പ്രചരണത്തിലും ഹിന്ദുമതത്തിന്റെ അവമതീകരണത്തിലും പ്രകോപിതനായിരുന്ന അദ്ദേഹത്തിന്റെ ഹിന്ദുമതത്തിന്റെ പ്രതിരോധത്തെക്കുറിച്ചുള്ള മിക്ക ആശങ്കകളും കലാലയ അനുഭവങ്ങളിൽ കണ്ടെത്താനാകും. ഹിസ്‍ലോപ്പ് കോളജ് വിട്ട് ബെനാറസ് ഹിന്ദു സർവ്വകലാശാലയിൽ (BHU) ചേർന്ന അദ്ദേഹം 1927 ൽ അവിടെനിന്ന് ശാസ്ത്രവിഷയത്തിൽ ബിരുദവും 1929 ൽ ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.[5][1]
ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ ദേശീയ നേതാവും സർവകലാശാലയുടെ സ്ഥാപകനുമായിരുന്ന പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.[6] മറൈൻ ബയോളജിയിൽ ഡോക്ടറേറ്റ് നേടാനായി ഗോൽവാൽക്കർ മദ്രാസിലേക്ക് പോയെങ്കിലും പിതാവിന്റെ വിരമിക്കൽ കാരണം ഈ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല.[7] പഠനത്തിനു ശേഷം മുന്നു വർഷത്തോളം അദ്ദേഹം ബിഎച്ച്‌യുവിൽ പ്രൊഫസ്സറായി ജന്തുശാസ്ത്രം പഠിപ്പിച്ചു. ഈ കാലയളവിൽ അദ്ദേഹത്തിന്റെ താടി, നീളമുള്ള മുടി, ലളിതമായ വസ്ത്രധാരണം എന്നിവ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്ന് ബഹുമാനപൂർവ്വം വിളിക്കാനിടയാക്കുകയും പിന്നീട് അദ്ദേഹത്തിന്റെ ആർ.എസ്.എസ്. അനുയായികൾ ആദരസൂചകമായി ഈ വിളി പിന്തുടരുകയും ചെയ്തു. ആ സമയത്താണ് സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്. 1933ൽ ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം നാഗ്പൂരിലേയ്ക്ക് തിരിച്ചുവന്നു.
അദ്ദേഹം ബെനാറസ് ഹിന്ദു സർവ്വകലാശാലയിൽ അദ്ധ്യാപനം നടത്തിയിരുന്ന കാലത്ത്, സർസംഘ്ചാലക് കെ ബി ഹെഡ്ഗേവാറിന്റെ അടുത്ത അനുയായിയും ഒരു വിദ്യാർത്ഥിയുമായിരുന്ന ഭയ്യാജി ദാനി എന്ന വ്യക്തി വാരാണസിയിൽ ഒരു ആർ.എസ്.എസ് ശാഖ സ്ഥാപിച്ചു.[8] യോഗങ്ങളിൽ പങ്കെടുക്കുകയും അതിന്റെ അംഗങ്ങളാൽ ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും, ഗോൾവാൾക്കർ ഈ സംഘടനയിൽ അക്കാലത്ത് അതീവ താല്പര്യം കാണിച്ചതായി ഒരു സൂചനയും ഇല്ല.[1] നാഗ്പൂരിൽ വച്ചാണ് അദ്ദേഹം ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിനെ പരിചയപ്പെട്ടത്. 1931 ൽ ബെനാറസ് സന്ദർശിച്ച ഹെഡ്ഗേവാർ സന്യാസിയായ ഗോൾവാൾക്കറിലേക്ക് ആകർഷിക്കപ്പെട്ടു.[1] ഇക്കാലത്ത് ഹെഡ്ഗേവാർ ഗോൾവാൾക്കറിൽ കൂടുതൽ സ്വാധീനം ചെലുത്തി. 1934 ൽ ഹെഡ്ഗേവാർ അദ്ദേഹത്തെ നാഗ്പൂർ പ്രധാന ബ്രാഞ്ചിന്റെ സെക്രട്ടറിയാക്കി (കാര്യവാഹക്). ഒരു ആർഎസ്‌എസ് നേതാവിന് വേണ്ടതായ ബഹുമാനം നൽകുമെന്നതിനാൽ നിയമ ബിരുദം നേടാൻ ഹെഡ്‌ഗ്വാർ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതായി ആർഎസ്‌എസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു നാഗ്പൂരിലെത്തിയതിനു ശേഷം അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ് നടത്തുകയും ചെയ്തു.[9][1] നിയമമേഖലയിൽ പരിശീലനം ആരംഭിച്ച അദ്ദേഹത്തെ ഹെഡ്‌ഗ്വാർ അക്കോള ഓഫീസർമാരുടെ പരിശീലന ക്യാമ്പിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തി.[5][10] അതോടൊപ്പംതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു.[11]
1936 ഒക്ടോബറിൽ ഗോൾവാൾക്കർ തന്റെ നിയമപരിശീലനം ഉപേക്ഷിക്കുകയും പശ്ചിമ ബംഗാളിലെ സർഗാച്ചി രാമകൃഷ്ണ മിഷൻ ആശ്രമത്തിനായി ആർഎസ്‌എസിൽ പ്രവർത്തിക്കുകയും ഭൗതികതാൽപര്യങ്ങൾ ത്യജിച്ച് ഒരു സന്യാസിയായി മാറുകയും ചെയ്തു. ഗോൾവാർക്കർ, സ്വാമി വിവേകാനന്ദന്റെ സഹോദരൻ രാമകൃഷ്ണന്റെ ശിഷ്യനും ഒരു സന്യാസിയുമായ സ്വാമി അഖണ്ഡാനന്ദന്റെ ശിഷ്യനായി മാറി.[10] 1937 ജനുവരി 13 ന് സ്വാമി അഖണ്ഡാനന്ദനിൽ നിന്നും സന്യാസം സ്വീകരിച്ച ഗോൾവൽക്കർ വിവാഹിതനായില്ല. താമസിയാതെ അദ്ദേഹം ആശ്രമം വിട്ടുപോയി.[12] 1937 ൽ തന്റെ ഗുരുവിന്റെ മരണശേഷം ഹെഡ്ഗ്വാറിന്റെ ഉപദേശം തേടുന്നതിനായി വിഷാദാവസ്ഥയിലും അനിശ്ചിതനുമായി നാഗ്പൂരിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തോട് ആർഎസ്‌എസിനായി പ്രവർത്തിച്ചുകൊണ്ട് സമൂഹത്തോടുള്ള കടമ ഏറ്റവും മികച്ച രീതിയിൽ നിറവേറ്റാൻ സാധിക്കുമെന്ന് ഹെഡ്‌ഗ്വാർ ബോധ്യപ്പെടുത്തി.[13]
നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ മുടിയും എല്ലാ കാര്യങ്ങളിലും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും 'ഗുരുജി' എന്നു വിളിച്ച് ബഹുമാനിച്ചിരുന്നു.[14]
“ | ഞങ്ങളുടെ മത ബോധവും തത്ത്വ ചിന്തയും പ്രകാരം ഒരു മുസ്ലീം ഒരു ഹിന്ദുവിനോളം തന്നെ നല്ലവനാണ് .ഒരിക്കലും ഹിന്ദു മാത്രം മോക്ഷപ്രാപ്തിയിൽ എത്തും എന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല .തൻറേതായ ചിന്തകൾക്ക് അനുസൃതമായ പാത സ്വീകരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് . നിങ്ങളുടെ പാത അത് ഹിന്ദുത്വമാനെങ്കിലും , ക്രിസ്തു മതം ആണെങ്കിലും ഇസ്ലാം ആണെങ്കിലും അത് പിന്തുടരുക .ആളുകളെ യഥാർത്ഥ ഹിന്ദുത്വം പഠിപ്പിക്കൂ, യഥാർത്ഥ ഇസ്ലാം അവരെ പഠിപ്പിക്കൂ., മതങ്ങൾ മനുഷ്യനെ നിസ്വാർഥരാകാനാണ് പഠിപ്പിക്കുന്നത് എന്ന് അവർ അറിയട്ടെ. | ” |
— Dr.സൈഫുദ്ദീൻ ജീലാനിയുമായുള്ള അഭിമുഖം, 1971.[17] |
1930-കളിൽ ജർമ്മനിയിൽ ജൂതന്മാർക്കെതിരായി നടന്ന നാസി വംശശുദ്ധീകരണത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യക്കാർക്ക് പഠിക്കുകയും ഇതിൽനിന്ന് ലാഭം നേടുകയും ചെയ്യാവുന്നതാണ് എന്നും അദ്ദേഹം താൻ രചിച്ച വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ് എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു. [18][19] ഗോൾവാൾക്കറിന്റെ നിരീക്ഷണം:
വംശത്തിന്റെയും സംസ്കാരത്തിന്റെയും ശുദ്ധി നിലനിറുത്താനായി സെമിറ്റിക് വംശങ്ങളെ - ജൂതന്മാരെ - ഉന്മൂലനം ചെയ്തുകൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. ഏറ്റവും ഉയർന്ന തലത്തിലുള്ള വംശാഭിമാനമാണ് ഇവിടെ വെളിവായത്. ആഴത്തിലുള്ള വ്യത്യാസങ്ങളുള്ള വംശങ്ങളെയും സംസ്കാരങ്ങളെയും ഒരു സമൂഹത്തിലേയ്ക്ക് കൂട്ടിച്ചേർക്കാനാവില്ല എന്നും ജർമനി കാട്ടിത്തരുന്നു. ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിച്ച് ഗുണഫലങ്ങളെടുക്കാവുന്ന ഒരു നല്ല പാഠമാണിത്.[20][21]
“ | ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂൻപ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ ആർ.എസ്.എസ്. ന്റെ ഒരു യോഗം നടക്കുന്നു. ഗോൾവാൾക്കർ ആണ് പ്രഭാഷകൻ. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ കോളേജിൽ നിന്ന് ഞാനുൾപ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.
ഗോൾവാക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിച്ച് സംസാരിക്കുന്നു. എന്റെ ഓർമ്മശരിയാണെങ്കിൽ മലയാറ്റൂരും കരുനാഗപ്പള്ളി കാർത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങൾ ഗോൾവാക്കറോട് ചോദിച്ചു ‘ ശാന്തമായി മറുപടി പറയുന്നതിന് പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവർ ഞങ്ങളെ തല്ലാൻ തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി.രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങൾ നടന്ന് പോകബോൾ അതിനടുത്ത് ഒരു ആർ.എസ്.എസ്.കാരന്റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വർഷങ്ങൾക്ക് ശേഷം ഇന്നും ഗോൾവാക്കരുടെ പ്രസംഗവും മധുരപലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി അവശേഷിക്കുന്നു. |
” |
— ഒ.എൻ.വി കുറുപ്പ്, കലാകൗമുദി 1991 ഫെ: 10. |
ഗോൾവൽക്കർ ജൂൺ 5, 1973-ൽ ക്യാൻസർ ബാധിതനായി അന്തരിച്ചു. തൻറെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു. ഒന്ന് തൻറെ പിൻഗാമിയായി ബാലാസാഹെബ് ദേവറസ്സിനെ നിയോഗിക്കുകയും അടുത്തത് സ്വയം സേവകർക്കുള്ള കത്തും, മൂന്നാമത്തേത് തൻറെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും ആയിരുന്നു.[29]
{{cite web}}
: Check date values in: |date=
(help); Cite has empty unknown parameters: |accessyear=
, |month=
, |accessmonthday=
, and |coauthors=
(help)