ഒരു ഇന്ത്യൻ ഷൂട്ടിങ്ങ് താരമാണ് മാനവ്ജിത്ത് സിംഗ് സന്ധു (In Punjabi:ਮਾਨਵਜੀਤ ਸਿਂਘ ਸਂਧੂ) (ജനനം 3 നവംബർ 1976[1]). ട്രാപ് ഷൂട്ടിങ്ങ് ഇനത്തിൽ മത്സരിക്കുന്ന ഇദ്ദേഹം രാജീവ് ഗാന്ധി ഖേൽരത്ന്ന പുരസ്കാരവും(2006 ൽ) അർജുന പുരസ്കാരത്തിനും (1998-ൽ) അർഹനായിട്ടുണ്ട്. മൂന്നു തവണ ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചിട്ടുള്ള ഇദ്ദേഹം 2004-ലെ ഏതൻസ് ഒളിമ്പിക്സ്, 2008-ലെ ബെയ്ജിങ്ങ് ഒളിമ്പിക്സ്, 2012 ലെ ലണ്ടൻ ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട്. ട്രാപ്പ് ഷൂട്ടിംങ്ങ് വിഭാഗത്തിലെ മുൻ ഒന്നാം നമ്പർ താരമായ ഇദ്ദേഹം നിലവിൽ റിയോ ഒളിമ്പിക്സിനു യോഗ്യത നേടുകയും പുരുഷ ട്രാപ് ഷൂട്ടിങ് വിഭാഗത്തിൽ പതിനാറാമത് എത്തുകയും ചെയ്തു. 2006 ഐഎസ്എസ്എഎഫ് ലോക ഷൂട്ടിംങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഷോട്ട് ഗൺ ഷൂട്ടർ ആണ്.[2]
1998 ഏഷ്യൻ ഗെയിംസ് 2002 ഏഷ്യൻ ഗെയിംസ്, 2006 ഏഷ്യൻ ഗെയിംസുകളിൽ നാലു വീതം വെള്ളി മെഡൽ നേടിയിട്ടുണ്ട്.