മായാ ദേവി ക്ഷേത്രം | |
---|---|
![]() നേപ്പാളിലെ ലുംബിനിയിലെ മായാ ദേവി ക്ഷേത്രം | |
Location within Nepal | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ലുംബിനി |
നിർദ്ദേശാങ്കം | 27°28′10″N 83°16′33″E / 27.469554°N 83.275788°E |
മതവിഭാഗം | ബുദ്ധമതം |
രാജ്യം | Nepal |
പൂർത്തിയാക്കിയ വർഷം | 3rd century BCE (Maya Devi Temple) ~550 BCE (earlier shrine beneath) |
മായാ ദേവി ക്ഷേത്രം നേപ്പാളിലെ യുനെസ്കോ ലോക പൈതൃക സൈറ്റായ ലുംബിനിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ബുദ്ധ ക്ഷേത്രമാണ്. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായി പരമ്പരാഗതമായി കണക്കാക്കപ്പെടുന്ന ലുംബിനിയിലെ പ്രധാന ക്ഷേത്രമാണിത്. ഒരു പവിത്രമായ കുളത്തിനും (പുഷ്കർണി എന്നറിയപ്പെടുന്നു) പവിത്ര ഉദ്യാനത്തിനും സമീപത്തായാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഈ സ്ഥലത്തെ പുരാവസ്തു അവശിഷ്ടങ്ങൾ മുമ്പ് അശോക ചക്രവർത്തി നിർമ്മിച്ച BCE മൂന്നാം നൂറ്റാണ്ടിലെ ഇഷ്ടികയാൽ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളുടേതാണ്.[1] 2013 ൽ BCE ആറാം നൂറ്റാണ്ടിലെ ഒരു മരംകൊണ്ടുള്ള ആരാധനാലയം ഇവിടെ കണ്ടെത്തി.[2]