മായ് ഭാഗി | |
---|---|
ജനനം | Bhagbhari c. 1920[1] |
മരണം | 7 July 1986 (aged 66)[1] |
തൊഴിൽ | Folk Singer |
സജീവ കാലം | 1968 - 1986 |
അവാർഡുകൾ | Pride of Performance Award (1981) |
ഒരു പാകിസ്ഥാൻ നാടോടി സംഗീതജ്ഞയായിരുന്നു മായ് ഭാഗി (ഉറുദു: مائی بھاگی) (c. 1920 - 7 ജൂലൈ 1986). സിന്ധിലെ ഥാറിലെ മിതിയിൽ ഭാഗ് ഭാരി എന്ന പേരിൽ ജനിച്ചു. താർ മരുഭൂമിയിലെ ഒരു ഗ്രാമത്തിലാണ് മായ് ഭാഗി വളർന്നത്. അവരുടെ പിതാവ് വൻഹ്യുൻ ഫക്കീറും അമ്മ ഖദീജ മഗൻഹറുമായിരുന്നു. അവരുടെ മാതാപിതാക്കൾ ഇരുവരും അക്കാലത്ത് അവരുടെ പ്രദേശത്തെ അറിയപ്പെടുന്ന ഗായകരായിരുന്നു.[1]
മായ് ഭാഗിയുടെ ജന്മനാമം ഭാഗ് ഭാരി (അതായത് ഭാഗ്യവതി) എന്നാണ്. പതിനാറാം വയസ്സിൽ നാടോടി ഗായകൻ ഹോത്തി ഫക്കീറിനെ വിവാഹം കഴിച്ചു.[2] പാകിസ്ഥാൻ നാടോടി ഗായിക ആബിദ പർവീന്റെ ഭർത്താവും റെക്കോർഡ് പ്രൊഡ്യൂസർ ഷെയ്ഖ് ഗുലാം ഹുസൈൻ അവർക്ക് റേഡിയോ പാകിസ്ഥാൻ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്തു. അവരുടെ റെക്കോർഡുകൾ റേഡിയോയിൽ പ്ലേ ചെയ്തു.[2] അവരുടെ നാടോടി ഗാനം 'ഖരീ നീം കേ നീച്ചേ' (ഒരു വേപ്പിന് ചുവട്ടിൽ) പാകിസ്ഥാൻ ജനങ്ങൾക്കിടയിൽ സൂപ്പർ ഹിറ്റായി മാറുകയും അവരുടെ താരപരിവേഷം ഉറപ്പാക്കുകയും ചെയ്തു. വിദേശ പര്യടനം നടത്തുന്നതിന് പാകിസ്ഥാൻ സർക്കാർ അവർക്ക് സാമ്പത്തിക സഹായം നൽകി, 1986-ൽ മരിക്കുന്നത് വരെ അവർ സംഗീത ജീവിതം തുടർന്നു.[1]