മാരിയമ്മൻ, മാരിയമ്മ | |
---|---|
ദേവനാഗിരി | मरी आई |
തമിഴ് | மாரியம்மன் |
കന്നട | ಮಾರಿಯಮ್ಮ |
Telugu | మారియమ్మ |
മന്ത്രം | Om Sulathavajaya Vidmahe, Singa Hastayai Dhimahi, Tanno Mariamman prachodaya |
ആയുധങ്ങൾ | ത്രിശൂലം |
ജീവിത പങ്കാളി | ശിവൻ |
വാഹനം | സിംഹം |
ഹിന്ദു വിശ്വാസപ്രകാരം, ദക്ഷിണേന്ത്യയിൽ പ്രധാനമായും തമിഴ്നാട്ടിൽ ആരാധിച്ചുവരുന്ന ഭഗവതിയാണ് മാരിയമ്മൻ ( /mɒrı əˈmʌn/ തമിഴ്: மாரியம்மன்) അഥവാ മുത്തുമാരി. മാരി(/mɒrı/, /maari/, തമിഴ്: மாரி), മാരി ആയ്(മറാത്തി: मरी आई), മാരിയമ്മ(തമിഴ്: மாரியம்மா), അല്ലെങ്കിൽ അമ്മൻ (തമിഴ്: அம்மன், "mother") എന്നീ നാമങ്ങളിലും മാരിയമ്മൻ അറിയപ്പെടുന്നു. മഴയുടെ ഭഗവതി എന്നാണ് മാരിയമ്മൻ എന്ന വാക്കിനർത്ഥം. പാർവ്വതി, ദുർഗ, കാളി അഥവാ ജഗദീശ്വരിയായ ആദിപരാശക്തിയുടെ മറ്റൊരു ഭാവമാണ് മാരിയമ്മൻ [1] [2]. ദേവീഭാഗവതത്തിൽ പറയപ്പെടുന്ന മഴയുടെ ഭഗവതിയായ ശതാക്ഷിയാണ് ഇത്. ഉത്തരേന്ത്യയിൽ മാരിയമ്മനു സമാനമായ ശക്തിസങ്കല്പമാണ് ശീതളാദേവി. മഹാകാളിയുടെ അവതാരമായും മാരിയമ്മനെ കരുതുന്നു. കരുമാരിയുമായി കാളിക്ക് സാമ്യമുണ്ട്. ഭദ്രകാളി ഭക്ഷിണ ഭാരതത്തിലേക്ക് മാരിയമ്മന്റെ രൂപത്തിൽ എത്തി എന്നാണ് വിശ്വാസം, ഒപ്പം ഭൈരവൻ മതുരൈ വീരന്റെ രൂപത്തിലും അനുഗമിച്ചു. തമിഴ് കലണ്ടർ പ്രകാരം ആടിമാസത്തിലാണ് മാരിയമ്മന്റെ ഉൽസവം നടക്കുന്നത്. ഇത് ആടിത്തിരുവിഴ എന്നപേരിൽ അറിയപ്പെടുന്നു. സമൃദ്ധമായി മഴ ലഭിക്കുന്നതിനും, കോളറ, ചിക്കൻപോക്സ് മുതലായ മഹാമാരികളിൽ നിന്നും മുക്തി നേടുവാനായും മാരിയമ്മനെ ആരാധിക്കാറുണ്ട്. വരൾച്ച ബാധിച്ച പ്രദേശങ്ങളിലെ കർഷകരാണ് പ്രധാനമായും മുത്തുമാരിയെ ആരാധിച്ചിരുന്നത്. കേരളത്തിലും ചില വിഭാഗങ്ങൾ മാരിയമ്മയെ പരമ്പരാഗതമായിട്ട് കുടുംബദൈവമായി ആരാധിച്ചു വരുന്നുണ്ട്.
സമയപുരം മാരിയമ്മൻ കോവിൽ തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഭഗവതീ ക്ഷേത്രമാണ്. തമിഴ് നാട്ടിലെ ഗ്രാമങ്ങളിൽ ഉടനീളം മാരിയമ്മയുടെ ചെറു കോവിലുകൾ കാണാം. ചെറുനാരങ്ങ, ചുവന്ന് പുഷ്പങ്ങൾകൊണ്ടുള്ള മാല എന്നിവ മാരിയമ്മന് സമർപ്പിക്കാറുണ്ട്. ഈ ഗ്രാമീണക്ഷേത്രങ്ങളോട് അനുബന്ധിച്ച് പാമ്പിൻ പുറ്റും കാണാറുണ്ട്. നാഗാരാധനയുടെ ഭാഗമായി ഇവിട് പാൽ, മുട്ട എന്നിവ നാഗങ്ങൾക്ക് സമർപ്പിക്കപ്പെടുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മാരിയമ്മൻ കോവിലുകൾ ഉണ്ട്