മറ്റു പേരുകൾ | സെദ്ദിക് ബിന്നബി |
---|---|
ജനനം | കൊൻസ്റ്റന്റിൻ, അൾജീരിയ | 1 ജനുവരി 1905
മരണം | 31 ഒക്ടോബർ 1973 അൾജിയെർസ്, അൾജീരിയ | (പ്രായം 68)
ദേശീയത | അൾജീരിയൻ |
പ്രധാന താത്പര്യങ്ങൾ | primarily-the reconciliation of Islamism with nationalism, also civilizational cycle, problem of culture (empirical and civilizational culture), historical movement, problem of ideas, conditions of a renaissance, globalization, economics. |
സ്വാധീനിച്ചവർ
|
പ്രമുഖ അൾജീരിയൻ ദാർശനികനും എഴുത്തുകാരനുമാണ് മാലിക് ബിന്നബി(അറബി:مالك بن نبي). നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിന്നബി ഉത്തരാഫ്രിക്കൻ അപ-കോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു.
1905-ൽ അൾജീരിയയിലെ കോൺസ്റ്റന്റൈനിൽ ജനനം. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം പാരീസിലേക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ വെച്ച് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. കോളനീകരണത്തിന്റെ പിടിയിലമർന്നിരുന്ന മൂന്നാം ലോകത്തിന്റെ പുരോഗതിയുടെയും നാഗരികതയുടേയും പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളിലെ മുഖ്യ പ്രമേയം. കോളനീകൃത ജനതകളുടെ മനഃശാസ്ത്രം അപഗ്രഥിച്ച് അദ്ദേഹം എത്തിച്ചേർന്ന സിദ്ധാന്തമാണ് കൊളൊണൈസിബിലിറ്റി (കോളനീകരണത്തിന് വിധേയമാവാനുള്ള സന്നദ്ധത). കോളനീകരണം സ്വീകരിക്കാൻ പാകത്തിലെത്തിച്ചേർന്ന ഒരു സമൂഹത്തിൽ മാത്രമേ കോളനിശക്തികൾ അധികാരം സ്ഥാപിക്കുകയുള്ളൂ എന്നും അപ-കോളനീകരണ പ്രസ്ഥാനങ്ങൾ കോളോണിയലിസത്തിന്റെ യഥാർഥ കാരണമായ കൊളോണൈസിബിലിറ്റിയെ മറികടക്കുന്നതിൽ വിജയിക്കേണ്ടതുണ്ട് എന്നും അദ്ദേഹം സിദ്ധാന്തിച്ചു.
അവലംബം: https://www.prabodhanam.net/article/9469/762 Archived 2021-01-30 at the Wayback Machine