മാലിനി അവസ്തി | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 11 February 1967 (age 51) Kannauj, Uttar Pradesh, India |
ഉത്ഭവം | Lucknow |
തൊഴിൽ(കൾ) | Folk Singer |
വർഷങ്ങളായി സജീവം | 31years |
ഒരു ഇന്ത്യൻ നാടോടി ഗായികയാണ് മാലിനി അവസ്തി (ജനനം: 11 ഫെബ്രുവരി 1967).[1] [2] അവധി, ബുന്ദേൽഖണ്ഡി, ഭോജ്പൂരി തുടങ്ങിയ ഹിന്ദി ഭാഷാ വകഭേദങ്ങളിലാണ് മാലിനി പ്രധാനമായും ഗാനങ്ങൾ ആലപിക്കുന്നത്. തുമ്രിയിലും കജ്രിയിലും അവർ ഗാനങ്ങൾ ആലപിക്കാറുണ്ട്.[3] 2016 ൽ ഭാരത സർക്കാർ മാലിനി അവസ്തിയെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു.[4]
മാലിനി അവസ്തി ഉത്തർപ്രദേശിലെ കനൗജ് എന്ന സ്ഥലത്താണ് ജനിച്ചത്. അഞ്ചാം വയസ്സിൽ തന്നെ അവർ സംഗീത പഠനം ആരംഭിച്ചു. അവർ ലഖ്നൗവിലെ ഭട്ഖണ്ഡേ സർവ്വകലാശാലയിൽ നിന്ന് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി. [5] ബനാറസ് ഘാരനയിലെ പത്മ വിഭൂഷൺ ജേതാവായ വിദുഷ ഗിരിജാ ദേവി എന്ന ഇതിഹാസ ഗായികയുടെ ഗണ്ഡ ബൻദ് വിദ്യാർത്ഥിനിയാണ് മാലിനി. 1987-ൽ ഉത്തർപ്രദേശ് ടൂറിസം വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന മുതിർന്ന ഐ.എ.എസ്. ഓഫീസറായ അവനീഷ് അവസ്തിയെ അവർ വിവാഹം ചെയ്തു.
ന്യൂഡൽഹിയിൽ വച്ചു നടക്കാറുള്ള ജഹാൻ-ഇ-ഖുസ്റൂ എന്ന മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രശസ്തമായ സൂഫി ക്ലാസിക്കൽ മ്യൂസിക് ഫെസ്റ്റിവലിലെ ഒരു സ്ഥിരം പങ്കാളിയാണ് മാലിനി അവസ്തി.[6] തുംമ്രി, താരെ രഹോ ബാങ്കേ ശ്യാം എന്നിവ മാലിനിയുടെ ഉയർന്ന പിച്ചിലുള്ള അവതരണങ്ങൾ വളരെ പ്രശസ്തമാണ്. ബനാറസ് ഘാനയിലെ പ്രധാനപ്പെട്ട തുംമ്രി ഗായികയാണ് മാലിനി. ദദ്ര, സോഹർ, ബന്ന, ഛൂല, കജ്രി, ഹോളി, ചൈട്ടി, വിവാഹ്, ധോബിയ, നിർഗുൺ തുടങ്ങി വിവിധ തരത്തിലുള്ള നാടോടി സംഗീതത്തിൽ പ്രാവീണ്യമുള്ള വനിതയാണ് മാലിനി അവസ്തി. ആൾ ഇന്ത്യാ റേഡിയോയിലെ എ ഗ്രേഡ് ഉള്ള കലാകാരികൂടിയാണ് മാലിനി. കൂടാതെ ഐസിസിആർ അംഗീകാരവുമുള്ള കലാകാരിയാണ് അവർ. യുഎസ്, ഇംഗ്ലണ്ട്, ഫിജി, മൗറീഷ്യസ്, ഹോളണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ അവർ സംഗാതപരിപാടികളുടെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ട്. ആയിരത്തിലധികം സ്റ്റേജ് ഷോകളിൽ സംഗീതാലാപനം നടത്തിയിട്ടുണ്ട്.
തുംമ്രി ഫെസ്റ്റിവൽ, രാഗ്-രംഗ് ഫെസ്റ്റിവൽ, ഡെൽഹിയിലെ ഉത്തർപ്രദേശ് മഹോത്സവ്, താജ് മഹോത്സവ്, ഗംഗാ മഹോത്സവ് തുടങ്ങി അനേകം സംഗീത മഹോത്സവങ്ങളിൽ മാലിനി അവസ്തി സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
എൻ ഡി ടി വി ഇമാജിൻസ് ജുനൂൻ എന്ന ടി.വി പരിപാടിയിൽ യിൽ പങ്കെടുക്കുകയും ചെയ്തു. 2012 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ബ്രാന്റ് അംബാസിഡറായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാലിനി അവസ്തിയെ അവരോധിച്ചിരുന്നു.[7] 2013ലെ കുംഭ മേളയിൽ മാലിനി അവസ്തി തന്റെ പ്രകടനം കാഴ്ച്ചവച്ചിരുന്നു. [8]
2015 ലെ ദം ലഗേ കേ ഹെയ്ഷ എന്ന സിനിമയിലെ "സുന്ദർ സുശീൽ" എന്ന ഗാനം അവർ പാടി. അനു മല്ലിക്ക് ആയിരുന്നു ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
ഭോജ്പുരി അക്കാദമിയുടെ ബ്രാന്റ് അംബാസിഡറാണ് മാലിനി. ഭോജ്പുരി ഭാഷ പ്രചരിപ്പിക്കുക എന്നതാണ് ഭോജ്പുരി അക്കാദമിയുടെ പ്രധാന ലക്ഷ്യം. ഇതിനായി മാലിനി ആലപിച്ചിട്ടുള്ള ഭോജ്പുരിയിലുള്ള അനേകം നാടോടി ഗാനങ്ങൾ പ്രയോജനപ്പെടുന്നു എന്ന് ബ്രാന്റ് അംബാസിഡറായി നിയമിച്ചുകൊണ്ട് ഭോജ്പുരി അക്കാദമിയുടെ ചെയർമാൻ രവികാന്ത് ദുബേ അഭിപ്രായപ്പെട്ടു.
ആധുനിക സംഗീതത്തിന്റെ കടന്നുകയറ്റത്തിൽനിന്നു നാടോടി സംഗീതങ്ങളെ സംരക്ഷിക്കുവാനുള്ള പ്രയത്നത്തിൽ മാലിനി വിജയിക്കുകയും നാടോടി സംഗീതത്തെ ലോകത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ വളരെ നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
സ്വദേശത്തും വിദേശത്തും അനേകം പുരസ്കാരങ്ങൾ നേടിയിട്ടുള്ള അറിയപ്പെടുന്ന ഭോജ്പുരി ഗായികയാണ് മാലിനി. അവയിൽ പ്രധാനം 2016 ൽ അവർക്കു ലഭിച്ച പദ്മശ്രീ പുരസ്കാരമാണ്.