Mahim മാഹിം | |
---|---|
Neighbourhood | |
മാഹിം ബേ | |
രാജ്യം | ഇന്ത്യ |
State | മഹാരാഷ്ട്ര |
മെട്രോ | മുംബൈ |
Demonym(s) | മാഹിംകർ |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
മഹാരാഷ്ട്രയിൽ മുംബൈ നഗരത്തിലെ ഒരു പ്രദേശമാണ് മാഹിം.
മഹിമാവതി എന്ന സംസ്കൃതത്തിൽ "അത്ഭുതം" എന്നർത്ഥം വരുന്ന മഹികവതിയിൽ നിന്നാണ് മാഹിം എന്ന പേരു വന്നത്. മഹിമാവതി, മൈജിം, മെജാംബു എന്നിവയാണ് ചരിത്രരേഖകളിലെ മറ്റു പേരുകൾ. ബോംബെയിൽ പണ്ട് ഉണ്ടായിരുന്ന ഏഴ് ദ്വീപുകളിൽ ഒന്നാണ് മാഹിം. പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന രാജ ഭീംദേവിന്റെ തലസ്ഥാനമായിരുന്നു മാഹിം എന്ന് കരുതപ്പെടുന്നു. പ്രഭാദേവിയിൽ ഒരു കൊട്ടാരവും ഒരു കോടതിയും അദ്ദേഹം സ്ഥാപിച്ചു. ആദ്യ ബാബുൽനാഥ് ക്ഷേത്രവും അദ്ദേഹം നിർമ്മിച്ചു. 1343 ൽ, ഈ ദ്വീപ് ഗുജറാത്തിലെ സുൽത്താന്റെ അധികാരത്തിലായി. ഈ കാലഘട്ടത്തിലാണ് മാഹിമിലെ പുരാതനമായ മോസ്ക്ക് ഇവിടെ നിർമ്മിക്കപ്പെട്ടത്. 1431 ൽ ഇവിടെ നിർമിച്ചതാണ് മഖ്തൂം ഫക്കീർ അലി പാരുവിന്റെ ദർഗ. 1543 ൽ പോർട്ടുഗീസുകാർ മുംബൈ ദ്വീപുകൾ പിടിച്ചടക്കി. 1661 ൽ പോർച്ചുഗലിലെ കാതറീനെ രാജാവ് ചാൾസ് വിവാഹം കഴിച്ചപ്പോൾ, സ്ത്രീധനത്തിന്റെ ഭാഗമായി മാഹിം അടക്കമുള്ള മുംബൈ ദ്വീപുകൾ ഇംഗ്ലണ്ടിന് നൽകി[1]. ഏറ്റെടുത്ത ശേഷം പോർട്ടുഗീസുകാരിൽ നിന്നും തങ്ങളെത്തന്നെ സംരക്ഷിക്കാൻ ബ്രിട്ടീഷുകാർ മാഹിം കോട്ട ഉപയോഗിച്ചു. ഇന്നും ഈ കോട്ട നിലക്കുന്നു. മാഹിമിനെ ബാന്ദ്രയുമായി ബന്ധിപ്പിക്കുന്ന മാഹിം കോസ്വേ 1845 ൽ പൂർത്തിയായി. സർ ജംഷെറ്റ്ജി ജീജിബോയിയുടെ ഭാര്യ ലേഡി അവബായ് ജംഷെറ്റ്ജി ജീജിബോയി ഇതിനായി 1,57,000 രൂപ സംഭാവനയായി നൽകി. 1847-ൽ സ്കോട്ടിഷ് മിഷനറിമാരിലൊരു ചെറിയ സംഘം ഇവിടെ പുതിയ സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. അതാണ് ഇന്ന് മുംബൈയിലെ ഏറ്റവും ഉന്നത നിലവാരമുള്ള സ്കൂളുകളിൽ ഒന്നായ ബോംബെ സ്കോട്ടിഷ് സ്കൂൾ[2].
മാഹിമിന് വടക്ക് ഭാഗത്ത് ധാരാവി, ദാദർ, ബാന്ദ്ര എന്നിവയും പടിഞ്ഞാറ് അറബിക്കടലും ആണ്. മാഹിം ഉൾക്കടൽ ഇതിനു സമീപം സ്ഥിതി ചെയ്യുന്നു. മിഠി നദി ഇതിലൂടെയാണ് അറബിക്കടലിൽ ചേരുന്നത്[3].