Mark Tully | |
---|---|
![]() | |
ജനനം | William Mark Tully 24 ഒക്ടോബർ 1935 |
വിദ്യാഭ്യാസം | Marlborough College Trinity Hall, Cambridge |
തൊഴിൽ(s) | Journalist, writer |
ഒപ്പ് | |
![]() |
ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകനാണ് സർ മാർക് ടളി.ഇംഗ്ലീഷ്: Mark Tully. [1][2]ഇരുപത്തിരണ്ട് വർഷത്തോളം ബി.ബി.സിയുടെ ഡൽഹി ബ്യൂറോ ചീഫായി അദ്ദേഹം ജോലിചെയ്യുകയുണ്ടായി. [3] തെക്കനേഷ്യയിലെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് തന്റെ ജോലിയുടെ കൂടുതൽ കാലവും ടളി ചെലവഴിച്ചത് ഇന്ത്യയിൽ തന്നെയായിരുന്നു.
1964 ലാണ് മാർക് ടളി, ബി.ബി.സിയുടെ ഇന്ത്യൻ കാര്യങ്ങൾക്കായുള്ള ലേഖകനാവുന്നത്. ഇന്ത്യാ പാക്ക് അതിർത്തിപ്രശ്നമായാലും കൊൽക്കത്ത തെരുവിലെ യാചകരെ കുറിച്ചാണങ്കിലും ഭോപ്പാൽ വാതക ദുരന്തമായാലും ബാബരി മസ്ജിദ് ധ്വംസനമായാലും അവയിലെല്ലാം അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗ് ഉപഭൂഗണ്ഡത്തെ കുറിച്ചുള്ള വേറിട്ട ഉൾക്കാഴ്ച നൽകുന്നതായിരുന്നു.1992 ൽ പത്‌മശ്രീയും 2005 ൽ പത്‌മഭൂഷണും നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഇന്ത്യയോടുള്ള മാർക് ടളിയുടെ മതിപ്പ് തന്റെ ഗ്രന്ഥങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു. ബാബരി മസ്ജിദ് ധ്വംസനവും അയോധ്യയിലെ കലാപവുമന്വേഷിച്ച ലിബർഹാൻ കമ്മീഷൺ മാർക് ടളിയെ സാക്ഷിയായി വിസ്തരിക്കുകയുണ്ടായിട്ടുണ്ട്.
ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം 1997 ൽ മാർക് ടളി ബി.ബി.സി വിടുകയായിരുന്നു.