മാർഗംകളി | |
---|---|
സംവിധാനം | ശ്രീജിത്ത് വിജയൻ |
നിർമ്മാണം | ലിസ്റ്റിൻ സ്റ്റീഫൻ ആൽവിൻ ആന്റണി |
രചന | ശശാങ്കൻ മയ്യനാട് |
തിരക്കഥ | ശശാങ്കൻ മയ്യനാട് |
സംഭാഷണം | ബിബിൻ ജോർജ് |
അഭിനേതാക്കൾ | ബിബിൻ ജോർജ് നമിത പ്രമോദ് ശാന്തി കൃഷ്ണ സിദ്ദിഖ് ഹരീഷ് കണാരൻ |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | എം എ അബിൻരാജ് , ബി കെ ഹരിനാരായണൻ |
ഛായാഗ്രഹണം | അരവിന്ദ് കൃഷ്ണ |
ചിത്രസംയോജനം | ജോൺകുട്ടി |
സ്റ്റുഡിയോ | മാജിക് ഫ്രെയിംസ് |
വിതരണം | മാജിക് ഫ്രെയിംസ് |
റിലീസിങ് തീയതി | 2019 ഓഗസ്റ്റ് 2 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 142 മിനിറ്റ് |
2019 ഓഗസ്റ്റ് 2ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ചലച്ചിത്രമാണ് മാർഗംകളി[1]. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിന് ശേഷം ബിബിൻ ജോർജ് നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് വിജയനാണ്.നമിത പ്രമോദാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബൈജു ഹരീഷ് കണാരൻ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ധർമ്മജൻ ബോൾഗാട്ടി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ലിസ്റ്റിൻ സ്റ്റീഫനും, ആൽവിൻ ആന്റണിയും ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം ഗോപീ സുന്ദറാണ് നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം മാജിക് ഫ്രെയിംസ് വിതരണം ചെയ്തു[2].നർമ്മ രംഗങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ പരാജയം നേരിടേണ്ടി വന്നു [3] [4] [5] .
സംഗീതത്തിലും വാദ്യോപകരണങ്ങളിലും താൽപ്പര്യമുള്ള രമണൻ നായരുടെയും (സിദ്ദിഖ്) ചിത്രകാരിയായ ചന്ദ്രികയുടെയും (ശാന്തികൃഷ്ണ) മകനാണ് ഭിന്നശേഷിയുള്ള സച്ചിദാനന്ദൻ (ബിബിൻ ജോർജ്). സാമ്പത്തിക ഭദ്രതയുള്ള കുടുംബമായതിനാൽത്തന്നെ മകനെ ജോലിയ്ക്ക് വിടുന്നതിൽ കടുത്ത എതിർപ്പുള്ള അച്ഛനമ്മമാരാണ് സച്ചിയ്ക്കുള്ളത്. പരസ്പരം പിണക്കം വെച്ചു പുലർത്തുന്ന അച്ഛനും അമ്മയും, മുഴുകുടിയനായ ആന്റപ്പൻ (ബൈജു സന്തോഷ്), ലെസ്സി ഷോപ്പ് നടത്തുന്ന ടിക്ടോക് ഉണ്ണി (ഹരീഷ് പെരുമണ്ണ) എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുമടങ്ങുന്നതാണ് സച്ചിയുടെ ലോകം.
ഒരു നഷ്ടപ്രണയത്തിന്റെ വേദനയിൽ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ലെന്നു ശപഥം ചെയ്തു നടക്കുന്ന സച്ചിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഊർമിള (നമിത പ്രമോദ്) കടന്നു വരുന്നു. ഊർമിളയുടെ ജീവിതത്തിലേക്ക് സച്ചി കടന്നു ചെല്ലുന്നു എന്നു പറയുന്നതാവും കുറച്ചു കൂടി ഉചിതം. രണ്ടു പേർക്കുമുള്ള പരിമിതികളും കോംപ്ലക്സുകളുമെല്ലാം ഇരുവരുടെയും ബന്ധത്തിൽ പ്രശ്നങ്ങളും കലഹങ്ങളുമുണ്ടാക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബിബിൻ ജോർജ് | സച്ചിദാനന്ദൻ |
2 | നമിത പ്രമോദ് | ഊർമിള |
3 | ശാന്തി കൃഷ്ണ | ചന്ദ്രിക/രമണൻ നായരുടെ ഭാര്യ/സച്ചിദാനന്ദന്റെ അമ്മ |
4 | സിദ്ദിഖ് | രമണൻ നായർ/ചന്ദ്രികയുടെ ഭർത്താവ്/സച്ചിദാനന്ദന്റെ അച്ഛൻ |
5 | ബൈജു | ആന്റപ്പൻ/സച്ചിദാനന്ദന്റെ സുഹൃത്ത്/ജെസ്സിയുടെ അച്ഛൻ |
6 | ഹരീഷ് കണാരൻ | ടിക് ടോക് ഉണ്ണി/സച്ചിദാനന്ദന്റെ സുഹൃത്ത് |
7 | ധർമ്മജൻ ബോൾഗാട്ടി | ബിലാൽ |
8 | ബിന്ദു പണിക്കർ | ഊർമ്മിളയുടെ അമ്മ |
9 | രൺജി പണിക്കർ | ഊർമ്മിളയുടെ അച്ഛൻ |
10 | അനു ജോസഫ് | സീത/ഊർമ്മിളയുടെ ചേച്ചി |
11 | ദിനേശ് പ്രഭാകർ | ഗണേശൻ/ സീതയുടെ ഭർത്താവ് |
12 | ഗൗരി ജി കൃഷ്ണൻ | ജെസ്സി |
13 | നാരായണൻകുട്ടി | സെക്യൂരിറ്റി |
14 | ലക്ഷ്മിപ്രിയ | പൂത്തിരി ലില്ലി |
15 | രാജേഷ് ഹബ്ബാർ | ഡോക്ടർ |
16 | സുരഭി സന്തോഷ് | ഹിമ |
17 | സൗമ്യ മേനോൻ | ഊർമിള 2 |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | എന്നുയിരേ ,പെൺകിളിയേ | അക്ബർ ഖാൻ,സിതാര കൃഷ്ണകുമാർ | |
2 | ശിവനേ അന്തോം കുന്തോം | അഫ്സൽ |
{{cite web}}
: Cite has empty unknown parameter: |1=
(help)